വിശ്വാസത്തിന്റെ അന്ത്യയാത്ര: ജനിച്ച് മണിക്കൂറുകൾക്കകം വിടപറഞ്ഞ മകനെ തിരുക്കുടുംബത്തിന് സമർപ്പിച്ച് മാതാപിതാക്കൾ

ജനിച്ചു വീണ് ഏതാനും മണിക്കൂറുകൾ മാത്രം ഭൂമിയിൽ ജീവിച്ച് വിടപറഞ്ഞ തങ്ങളുടെ പിഞ്ചുകുഞ്ഞിനെ ദൈവവിശ്വാസത്തോടെയും പ്രാർഥനയോടെയും തിരുക്കുടുംബത്തിന് സമർപ്പിച്ച മാതാപിതാക്കളെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ചയാകുന്നു.

അലക്സാണ്ടർ – ഷെയ്നി മാക്ഡൊണാൾഡ് ദമ്പതികളാണ് തങ്ങളുടെ മകൻ ഗബ്രിയേൽ മൈക്കിളിന്റെ വിയോഗത്തെക്കുറിച്ചുള്ള ഹൃദയസ്പർശിയായ സാക്ഷ്യം പങ്കുവച്ചത്. ​’ട്രൈസോമി 13′ എന്ന അപൂർവ ജനിതക വൈകല്യത്തോടെയാണ് ഗബ്രിയേൽ ജനിച്ചത്. ഭൂരിഭാഗം കുട്ടികളും ജനനത്തിന് മുൻപോ അല്ലെങ്കിൽ ജനിച്ചയുടനെയോ മരണപ്പെടുന്ന ഈ അവസ്ഥയെ അതിജീവിച്ച്, ഏഴ് മണിക്കൂറും 38 മിനിറ്റും കുഞ്ഞ് മാതാപിതാക്കൾക്കൊപ്പം ജീവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.