ഉക്രൈനിലെ കൂട്ടക്കുഴിമാടങ്ങൾ സന്ദർശിച്ച് മാർപാപ്പ അയച്ച കർദ്ദിനാൾ

ദുഃഖവെള്ളിയാഴ്ച ഉക്രൈനിലെ കൂട്ടക്കുഴിമാടങ്ങൾ സന്ദർശിച്ച് മാർപാപ്പ യുദ്ധഭൂമിയിലേക്ക് അയച്ച കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കി. വടക്കൻ ഉക്രൈനിലെ ബോറോഡിയങ്ക എന്ന നഗരത്തിൽ 80 മൃതദേഹങ്ങൾ അടക്കം ചെയ്ത കുഴിമാടമാണ് ഏപ്രിൽ 15- ന് കർദ്ദിനാൾ സന്ദർശിച്ചത്. ഹോളി സീ പ്രസ് ഓഫിസാണ് ഈ വാർത്ത പുറത്തുവിട്ടത്.

കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കി ഉക്രൈനിലേക്ക് നടത്തുന്ന മൂന്നാമത്തെ യാത്രയാണിത്. “പേരുപോലും അറിയാത്ത ധാരാളം ആളുകളെയാണ് ഇവിടെ അടക്കം ചെയ്തിരിക്കുന്നത്. ഈ വിശുദ്ധവാരത്തിൽ നമുക്ക് യേശുവുമായി ഐക്യപ്പെടാം. ദുഃഖവെള്ളിയാഴ്ചയ്ക്ക് ശേഷം തീർച്ചയായും പുനരുത്ഥാനമുണ്ട്”- കർദ്ദിനാൾ പറഞ്ഞു.

തന്റെ ആദ്യ ഉക്രൈൻ സന്ദർശനത്തിൽ കർദ്ദിനാൾ രാജ്യത്തെ കത്തോലിക്കാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടാമത്തേ യാത്രയിൽ, അദ്ദേഹം പടിഞ്ഞാറൻ ഉക്രൈനിലെ അധികാരികൾക്ക് ആംബുലൻസ് എത്തിച്ചു നൽകി. തന്റെ മൂന്നാമത്തെ സന്ദർശന വേളയിൽ, 58- കാരനായ പോളിഷ് കർദ്ദിനാൾ ഫ്രാൻസിസ് മാർപാപ്പ സംഭാവന ചെയ്ത രണ്ടാമത്തെ ആംബുലൻസ് കീവിലെ ഒരു കാർഡിയോളജിക്കൽ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.