വിശുദ്ധ പാദ്രെ പിയോയുടെ അപൂർവ ചിത്രങ്ങൾ പുറത്തുവിടാൻ ഒരുങ്ങി പാദ്രെ പിയോ ഫൗണ്ടേഷൻ

വിശുദ്ധ പാദ്രെ പിയോയുടെ അപൂർവ ചിത്രങ്ങൾ പുറത്തുവിടാൻ ഒരുങ്ങുകയാണ് പാദ്രെ പിയോ ഫൗണ്ടേഷൻ. പാദ്രെ പിയോ ഫൗണ്ടേഷൻ പ്രസ്ഥാനം ആരംഭിച്ചതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ആണ് വിശുദ്ധന്റെ അപൂർവ ചിത്രങ്ങൾ പ്രദർശിപ്പിക്കുവാൻ ഫൗണ്ടേഷൻ തയ്യാറെടുക്കുന്നത്.

ഫോട്ടോഗ്രാഫറായ എലിയ സലേറ്റോയുടെ സ്റ്റുഡിയോയിൽ സന്ദർശനം നടത്തുന്ന വേളയിലാണ് ഫൗണ്ടേഷന്റെ സ്ഥാപകനായ ലൂസിയാന ലമോനാർക്ക വിശുദ്ധന്റെ അപൂർവമായ ചിത്രങ്ങൾ കണ്ടെത്തുന്നത്. പാദ്രെ പിയോ വിശുദ്ധ കുർബാന അർപ്പിക്കുന്ന ചിത്രങ്ങളും പുഞ്ചിരിക്കുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. വിശുദ്ധൻ ചിരിക്കുന്നതായിട്ട് വളരെ വിരളമായി മാത്രമേ ആളുകൾ കണ്ടിട്ടുള്ളു.

ഒപ്പേറ ഗായകനായ ലമോനാർക്കയ്ക്ക് പാദ്രെ പിയോയോട് തോന്നിയ അടുപ്പമാണ് വിശുദ്ധന്റെ സന്ദേശം ഏറ്റവും കൂടുതൽ ആളുകളിൽ പ്രത്യേകിച്ച് അമേരിക്കയിൽ ഉള്ളവരിൽ എത്തിക്കുന്നതിന് വേണ്ടി ഒരു ഫൗണ്ടേഷൻ സ്ഥാപിക്കുവാൻ കാരണമായി തീർന്നത്. മകൻ സെബാസ്റ്റ്യനോടും, ഭാര്യയോടും ഒപ്പം അമേരിക്കയിലാണ് ഇപ്പോൾ ലമോനാർക്ക ജീവിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.