മാർപാപ്പയായിട്ട് നൂറുദിനങ്ങൾ പിന്നിടുമ്പോൾ

ലെയോ പതിനാലാമൻ പാപ്പ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിട്ട് നൂറു ദിനങ്ങൾ പിന്നിടുകയാണ്. 2025 മെയ് എട്ടിന് ലെയോ പാപ്പ കത്തോലിക്കാ സഭയുടെ തലവനും പത്രോസിന്റെ പിൻഗാമിയുമായി തിരഞ്ഞെടുക്കപ്പെട്ടത്. ലെയോ മാർപാപ്പയുടെ ശുശ്രൂഷയുടെ പ്രാരംഭ കാലഘട്ടം പ്രധാനമായും സഭയുടെയും വിശ്വാസികളുടെയും ഹൃദയത്തോട് കൂടുതൽ ചേർന്ന് നിൽക്കുന്നതായിരുന്നു,

കാനോൻ നിയമമനുസരിച്ച്, മാർപാപ്പയ്ക്ക് “സഭയിൽ പരമോന്നതവും, പൂർണ്ണവും, ഉടനടിയുള്ളതും, സാർവത്രികവുമായ അധികാരമുണ്ട്. അത് അദ്ദേഹത്തിന് എപ്പോഴും സ്വതന്ത്രമായി പ്രയോഗിക്കാൻ കഴിയും.”

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അധികാരമേറ്റ ആദ്യ ദിവസങ്ങളിൽ തന്നെ അദ്ദേഹത്തിന് എക്സിക്യൂട്ടീവ് ഉത്തരവുകൾക്ക് തുല്യമായ നിരവധി കാനോനിക്കൽ ഉത്തരവുകൾ പുറപ്പെടുവിക്കാമായിരുന്നു. പകരം, തീരുമാനമെടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം കാർഡിനൽസ് കോളേജുമായി ഒരു മീറ്റിംഗും വത്തിക്കാൻ ഓഫീസ് മേധാവികളുമായി വ്യക്തിഗത മീറ്റിംഗുകളും നടത്തി.

തന്റെ മുൻഗാമികളെപ്പോലെ, തിരഞ്ഞെടുക്കപ്പെട്ടതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, ലെയോ മാർപാപ്പ കൂരിയ ഓഫീസുകളുടെ തലവന്മാരെ താൽക്കാലികമായി സ്ഥിരീകരിച്ചു. തന്റെ ടീമിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതും, ഉപദേശിക്കാൻ ഒരു അന്താരാഷ്ട്ര കർദിനാൾ കൗൺസിൽ വേണോ വേണ്ടയോ എന്നതും, അദ്ദേഹം എന്തുചെയ്യാൻ ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ചുള്ള സൂചനകൾ മാത്രമല്ല, അത് എങ്ങനെ ചെയ്യണമെന്നതിനെക്കുറിച്ചുള്ള സൂചനകളും നൽകും.

തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയുള്ള തന്റെ ആദ്യ പൊതു പ്രസംഗത്തിൽ, പുതിയ മാർപാപ്പ പറഞ്ഞു: “നമ്മൾ ഒരു സിനഡൽ സഭയാകാൻ ആഗ്രഹിക്കുന്നു. മുന്നോട്ട് പോകുന്ന ഒരു സഭയാകാൻ ആഗ്രഹിക്കുന്നു, എപ്പോഴും സമാധാനം ആഗ്രഹിക്കുന്ന ഒരു സഭയാകാൻ ആഗ്രഹിക്കുന്നു. എല്ലാറ്റിനുമുപരിയായി കഷ്ടപ്പെടുന്നവരോട് എപ്പോഴും അടുത്തിരിക്കാൻ ശ്രമിക്കുന്നു.”

തിരഞ്ഞെടുക്കപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷം കർദിനാൾ കോളേജുമായുള്ള ഒരു കൂടിക്കാഴ്ചയിൽ, തന്റെ ശുശ്രൂഷയുടെ പ്രധാന ലക്ഷ്യങ്ങളെക്കുറിച്ച് ലെയോ മാർപാപ്പ സംസാരിച്ചത് ഇപ്രകാരമാണ്: “രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പശ്ചാത്തലത്തിൽ സാർവത്രിക സഭ പതിറ്റാണ്ടുകളായി പിന്തുടർന്നുവരുന്ന പാതയോടുള്ള പൂർണ്ണമായ പ്രതിബദ്ധത പുതുക്കുന്നതിൽ തന്നോടൊപ്പം ചേരുക”. ആ പാതയിൽ ആറ് അടിസ്ഥാന കാര്യങ്ങൾ ഉണ്ടായിരുന്നു.

ലെയോ മാർപാപ്പ എടുത്തുകാണിച്ച ആറ് കാര്യങ്ങൾ ഇവയായിരുന്നു: “പ്രഘോഷണത്തിലൂടെ ക്രിസ്തുവിന്റെ പ്രഥമസ്ഥാനത്തിലേക്കുള്ള തിരിച്ചുവരവ്; മുഴുവൻ ക്രിസ്ത്യൻ സമൂഹത്തിന്റെയും മിഷനറി പരിവർത്തനം; സഹവർത്തിത്വത്തിലും സിനഡാലിറ്റിയിലും വളർച്ച; ‘ദൈവത്തിന്റെ വിശ്വാസബോധത്തിന്റെ ആളുകളിലേയ്ക്ക് ശ്രദ്ധ, ഏറ്റവും എളിയവരോടും നിരസിക്കപ്പെട്ടവരോടും സ്നേഹപൂർവമായ പരിചരണം; (കൂടാതെ) സമകാലിക ലോകവുമായി അതിന്റെ വിവിധ ഘടകങ്ങളിലും യാഥാർഥ്യങ്ങളിലും ധീരവും വിശ്വസനീയവുമായ സംഭാഷണം. എന്നിവയാണ്”

തിരഞ്ഞെടുക്കപ്പെട്ട് ആഴ്ചകൾ കടന്നുപോകുമ്പോൾ, ലെയോ മാർപാപ്പ വിശ്വാസ സമൂഹവുമായി കൂടുതൽ അടുപ്പത്തിൽ പെരുമാറുന്നതായി കാണാം. കുഞ്ഞുങ്ങളെ അനുഗ്രഹിക്കാനും തന്റെ ആഴ്ചതോറുമുള്ള പൊതുസമ്മേളനത്തിനായി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ എത്തിയ ആയിരക്കണക്കിന് ആളുകളുമായുള്ള ആശയവിനിമയം നടത്താനും അദ്ദേഹം കൂടുതൽ സമയം ചെലവഴിച്ചു.

ഓഗസ്റ്റ് ആറിന് നടന്ന പൊതു സദസ്സിൽ, ഒരു മണിക്കൂറിനുള്ളിൽ പാപ്പ തന്റെ ഔപചാരിക പരിപാടി പൂർത്തിയാക്കി, തുടർന്ന് രണ്ടര മണിക്കൂർ കൂടി തീർഥാടന ഗ്രൂപ്പുകളോടൊപ്പം ഫോട്ടോകൾക്ക് പോസ് ചെയ്യുകയും, ഡസൻ കണക്കിന് നവദമ്പതികളുമായി അസാധാരണമാംവിധം നീണ്ട സംഭാഷണങ്ങൾ നടത്തി, അവരെ അനുഗ്രഹിക്കുകയും ചെയ്തു.

ആളുകളുമായി സംവദിക്കുന്നതിന് പാപ്പയുടെ ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള നൈപുണ്യം കൂടുതൽ സഹായകരമായി. ഒപ്പം വത്തിക്കാന്റെ ഔദ്യോഗിക ഭരണ ഭാഷയായ ഇറ്റാലിയനും സംസാരിക്കാനും അദ്ദേഹത്തിന് കഴിയും.

മൂന്ന് ഭാഷകൾ അനായാസമായി ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ജൂലൈ 28-29 തീയതികളിലെ ഡിജിറ്റൽ മിഷനറീസ് ആൻഡ് കാത്തലിക് ഇൻഫ്ലുവൻസേഴ്‌സ് ജൂബിലിയിലും ജൂലൈ 28-ഓഗസ്റ്റ് മൂന്നിന് യുവജന ജൂബിലിയിലും പൂർണ്ണമായി പ്രകടമായി. മിക്കവർക്കും മനസ്സിലാകുന്ന ഭാഷകളിൽ അദ്ദേഹം സംസാരിച്ചപ്പോൾ യുവാക്കൾ ആർപ്പുവിളിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.