പാപങ്ങളെ ഓർത്ത് കരയുവാൻ വൈദികരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ

കണ്ണീരിനു ഹൃദയത്തെ ശുദ്ധീകരിക്കാനും സുഖപ്പെടുത്താനും കഴിയുമെന്നും അതിനാൽ കുരിശിലേറ്റപ്പെട്ട കർത്താവിലേക്ക് നിങ്ങളുടെ നോട്ടം തിരിക്കാനും, അനുതാപത്തോടെ പാപങ്ങളെക്കുറിച്ച് കരയാനും വൈദികരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. പെസഹാ വ്യാഴാഴ്ച വിശുദ്ധ കുർബാനമദ്ധ്യേ നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം വൈദികരോട് ആവശ്യപ്പെട്ടത്.

“നമ്മുടെ പാപം തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, നമ്മുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന ജീവജലത്തിൻ്റെ ഉറവിടമായ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിലേക്ക് നമ്മുടെ ഹൃദയങ്ങൾ തുറക്കപ്പെടും. കർത്താവ് അന്വേഷിക്കുന്നത്, പ്രത്യേകിച്ച് തനിക്കായി സമർപ്പിക്കപ്പെട്ടവരിൽ, സഭയുടെയും ലോകത്തിൻ്റെയും പാപങ്ങളെ ഓർത്ത് കരയുകയും എല്ലാവർക്കും വേണ്ടി മദ്ധ്യസ്ഥരാകുകയും ചെയ്യുന്ന പുരുഷന്മാരെയും സ്ത്രീകളെയും ആണ്” പാപ്പാ പറഞ്ഞു.

പെസഹാ വ്യാഴാഴ്ച റോമിൽ നടന്ന ക്രിസം കുർബാനയിൽ 1,880-ലധികം വൈദികരും ബിഷപ്പുമാരും കർദ്ദിനാൾമാരും തങ്ങളുടെ സ്ഥാനാരോഹണ വേളയിൽ നൽകിയ വാഗ്ദാനങ്ങൾ പുതുക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.