ഇറാഖിൽ പുതിയ വിദ്യാലയം സ്ഥാപിച്ച് ഡൊമിനിക്കൻ സന്യാസിനികൾ

ഇറാഖിലെ ഖരാഖോഷിൽ മേയ് ഒന്നിന് പുതിയ സെക്കൻഡറി വിദ്യാലയത്തിന് തുടക്കം കുറിച്ച് ഡൊമിനിക്കൻ സന്യാസിനികൾ. രണ്ട് വർഷത്തിലേറെയായി ഇസ്ലാമിക് സ്റ്റേറ്റിന്റെ കീഴിലായിരുന്നു ഖരാഖോഷ് നഗരം.

ഇറാഖിൽ ക്രൈസ്തവ ഭൂരിപക്ഷമുള്ള ഏറ്റവും വലിയ നഗരമാണ് ഖരാഖോഷ്. 2014 മുതൽ 2016 വരെ ഐ എസിന്റെ നിയന്ത്രണത്തിലായിരുന്നു ഈ നഗരം. അക്കാലത്ത് ആയിരക്കണക്കിന് ക്രൈസ്‌തവരാണ് പ്രാണരക്ഷാർദ്ധം ഇറാഖി കുർദിസ്ഥാനിലേക്ക് പലായനം ചെയ്തത്. പിന്നീട് ഐ എസിന്റെ പിടിയിൽ നിന്നും മോചനം ലഭിച്ച ശേഷം ക്രൈസ്തവ കുടുംബങ്ങൾ ക്രമേണ നഗരത്തിലേക്ക് മടങ്ങിയെത്തി. ഇവർക്ക് ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ പിന്തുണയുമുണ്ട്.

മടങ്ങിവന്ന ക്രൈസ്തവരുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് ഇപ്പോൾ 625 വിദ്യാർത്ഥികളെ ഉൾകൊള്ളാൻ ശേഷിയുള്ള അൽ-താഹിറ സെക്കൻഡറി സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.