മതാന്തര ഉച്ചകോടിയിൽ ഇസ്ലാമിക തീവ്രവാദത്തിന്റെ അപകടങ്ങൾ വെളിപ്പെടുത്തി നൈജീരിയൻ ബിഷപ്പ്

ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ മതനേതാക്കന്മാരുടെ ഒരു സമ്മേളനത്തിനു മുമ്പ്, നൈജീരിയയിൽ നിന്നുള്ള ബിഷപ്പ് മാത്യു ഹസൻ കുക്കാഹ്, ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കുമെതിരെ നടക്കുന്ന അക്രമത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തി. രാജ്യം ഇസ്ലാമിക തീവ്രവാദികളുടെ കൈയ്യിൽ ‘അക്രമത്തിന്റെ കലവറ’ ആയിത്തീർന്നിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

“എല്ലാ ദിവസവും നിരപരാധികളായ പൗരന്മാരെ തട്ടിക്കൊണ്ടു പോകൽ, സായുധ കൊള്ളകൾ, മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടു പോകലുകൾ, കൊലപാതകങ്ങൾ എന്നിവയുടെ വാർത്തകൾ കേൾക്കുന്നു. ദൈവാലയങ്ങൾ പോലും കൊലക്കളങ്ങളായി മാറിയിരിക്കുന്നു. രാജ്യത്തുടനീളമുള്ള മസ്ജിദുകളിലും പള്ളികളിലും നൂറുകണക്കിന് വിശ്വാസികൾ കൊല്ലപ്പെടുന്നു” – ബിഷപ്പ് പറഞ്ഞു. ഓപ്പൺ ഡോർസ് എന്ന സർക്കാരിതര സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, 2021- ൽ നൈജീരിയയിൽ 4,650 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. ഇത് ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളിലും കൊല്ലപ്പെട്ട സംഖ്യയേക്കാൾ കൂടുതലാണ്.

രാജ്യത്ത് ക്രൈസ്തവർക്കു നേരെ നടന്ന വിവിധ ആക്രമണങ്ങളെ കുറിച്ചും ബിഷപ്പ് വെളിപ്പെടുത്തി. മതപരമായ വിവേചനം അവസാനിപ്പിക്കാനും അവരുടെ രാജ്യത്തിന്റെ ഭരണഘടനകളെ സംരക്ഷിക്കാനും ഉച്ചകോടിയിൽ അദ്ദേഹം സർക്കാരുകളോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.