നിക്കരാഗ്വൻ സ്വേച്ഛാധിപത്യം അന്യായമായി അറസ്റ്റ് ചെയ്ത മറ്റൊരു വൈദികൻ കൂടി തടങ്കലിൽ

നിക്കരാഗ്വയിൽ കത്തോലിക്കാ സഭക്കെതിരെ സ്വേച്ഛാധിപത്യ ഭരണകൂടം നടത്തുന്ന പീഡനങ്ങൾക്ക് ഇരയായി മറ്റൊരു വൈദികനും കൂടി. ഫാ. എൻറിക് മാർട്ടിനെസ് ഗാംബോവയെ ഒക്ടോബർ 13-ന് തലസ്ഥാനമായ മനാഗ്വയിൽ വച്ച് അറസ്റ്റ് ചെയ്തു. ട്വിറ്ററിലൂടെയാണ് സെപ്തംബർ മുതൽ ഇറ്റലിയിൽ പ്രവാസത്തിൽ കഴിയുന്ന ഫാ. യൂറിയൽ വല്ലെജോസ് ഇക്കാര്യം അറിയിച്ചത്.

“ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ, മനാഗ്വയിലെ സാന്താ മാർത്ത ഇടവകയിലെ ഇടവക വികാരി ഫാ. എൻറിക് മാർട്ടിനെസിനെ തട്ടിക്കൊണ്ടു പോയി. കത്തോലിക്കാ സഭക്കും വൈദികർക്കുമെതിരായ പീഡനങ്ങൾ അവസാനിപ്പിക്കണം. നീതി, സ്വാതന്ത്ര്യം, ജനാധിപത്യം!” – വൈദികൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ എഴുതി.

“72 ദിവസമായി നിയമവിരുദ്ധമായി വീട്ടുതടങ്കലിൽ കഴിയുകയാണ് നിക്കരാഗ്വൻ ബിഷപ്പ് റൊളാൻഡോ അൽവാരസ്. ഒപ്പം അന്യമായ അറസ്റ്റ് ചെയ്ത് പാർപ്പിച്ച വൈദികരുടെ എണ്ണം 11 ആയി ഉയർന്നു. ഒർട്ടെഗ മുറില്ലോ ഭരണകൂടം കത്തോലിക്കാ സഭക്കെതിരായ മതപീഡനം തുടരുന്നു. അടിച്ചമർത്തൽ അവസാനിപ്പിക്കാനും പുരോഹിതന്മാരുടെയും നിക്കരാഗ്വയിലെ 219-ലധികം രാഷ്ട്രീയ തടവുകാരുടെയും സ്വാതന്ത്ര്യവും ആവശ്യപ്പെടുന്നു.” പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയെ പരാമർശിച്ച് ഫാ. യൂറിയൽ വല്ലെജോസ് വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.