പാറേൽ മർത്ത് മറിയം വലിയ പള്ളിയുടെ പുതിയ കൽക്കുരിശ് ആശീർവദിച്ചു

ചങ്ങനാശേരി അതിരൂപതയുടെ പ്രമുഖ തീർഥാടന കേന്ദ്രമായ പാറേൽ മരിയൻ പള്ളിസമുച്ചയത്തിലെ പുതിയ ദൈവാലയങ്ങളുടെ കൂദാശാകർമ്മങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കമായി. നവംബർ 22 ഞായറാഴ്ച രാവിലെ ഏഴു മണിക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ കൽക്കുരിശ് ആശീർവദിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം 9.30 ന് മാർ തോമസ് പാടിയത്ത് പുതിയ കൊടിമരം ആശീർവദിക്കും.

അനുബന്ധ ദേവാലയങ്ങളുടെ കൂദാശാചടങ്ങുകൾ ഡിസംബർ 24 വ്യാഴാഴ്ച വരെ നീണ്ടുനിൽക്കും.

ഇനി വരുന്ന ദിവസങ്ങളിലെ പ്രധാന കൂദാശാ ചടങ്ങുകൾ

2026 നവംബർ 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത അമലോദ്ഭവ മാതാ പള്ളി കൂദാശ ചെയ്യുകയും ആദ്യ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.

2026 നവംബർ 25 ബുധനാഴ്ച വൈകുന്നേരം ആറു മണിക്ക് ആർച്ച്ബിഷപ്പ് കൊച്ചേരി നിത്യാരാധനാ ചാപ്പലും കുമ്പസാരക്കൂടുകളും ആശീർവദിക്കും.

2026 ഡിസംബർ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് കർദിനാൾ മാർ ജോർജ് കൂവക്കാട് എമ്മേ ദ് മിശിഹാ ക്രിപ്റ്റ് ദൈവാലയം (ഭൂഗർഭ കപ്പേള) കൂദാശ ചെയ്യുകയും തിരുശേഷിപ്പുകൾ സ്ഥാപിക്കുകയും ആദ്യ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.