മദർ മേരി ഇസ്‌പിരിത്ത് എസ്എബിഎസ് അന്തരിച്ചു

വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ ഏകീകരണശേഷമുള്ള ആദ്യത്തെ സുപ്പീരിയർ ജനറൽ മദർ മേരി ഇസ്‌പിരിത്ത് എസ്എബിഎസ് അന്തരിച്ചു. സംസ്ക്കാരം ഏപ്രിൽ 16- ന് രാവിലെ 11- ന് വാഴപ്പിള്ളി മഠം ചാപ്പലിൽ.

ചമ്പക്കുളം പോരൂക്കര പേരയിൽ പരേതരായ പി. സി ഈപ്പൻ – അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ മേരിക്കുട്ടി മേനോൻവീട്, പി. ഇ ജോസഫ്, പി. ഇ തോമസ്, തങ്കമ്മ വർഗീസ് പുത്തൂർ കളപ്പുരയ്ക്കൽ എന്നിവരാണ്.

കൂത്രപ്പിള്ളി, വാഴപ്പിള്ളി, അതിരമ്പുഴ, തുരുത്തി, തത്തംപിള്ളി, അസംപ്‌ഷൻ ഹോസ്റ്റൽ, അമലഭവൻ, അമലഗിരി, മുടിയൂർക്കര, കുര്യാളശേരി വികാസ്, മാമ്മൂട്, സെനക്കിൾ ആലുവ, ആരാധനാ ഭവൻ വട്ടപ്പിള്ളി, എൽഎഫ് വാഴപ്പിള്ളി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.

ഹെഡ്മിസ്ട്രസ്, വാർഡൻ, പ്രൊവിൻഷ്യൽ സുപ്പീരിയർ, പ്രിൻസിപ്പൽ, വൈസ് പോസ്റ്റുലേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.