നൈജീരിയയിൽ ക്രൈസ്തവ കൂട്ടക്കൊല: ഗർഭിണിയടക്കം പത്തുപേർ കൊല്ലപ്പെട്ടു

നൈജീരിയയിൽ, സെന്റ് തോമസ് ഇടവകയിലെ ബോക്കോസിലെ മൂന്ന് കമ്മ്യൂണിറ്റികളിലായി നടന്ന ആക്രമണത്തിൽ ഗർഭിണിയടക്കം പത്ത് ക്രൈസ്തവർ കൊല്ലപ്പെട്ടു. ഏപ്രിൽ ഒന്നിനാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ ഫുലാനി തീവ്രവാദികൾ ആണ്.

നൈജീരിയൻ സർക്കാരിൽ നിന്നും യാതൊരു സഹായവും തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഇടവകയിലെ വൈദികൻ ഫാദർ ദിവാൻ പ്രസ്താവിച്ചു. അതുപോലെ നാടുകടത്തപ്പെട്ടവരെയും തീവ്രവാദ ആക്രമണങ്ങളുടെ ഇരകളെയും പരിപാലിക്കുന്നതിൽ സഭയുടെയും അതിന്റെ സ്ഥാപനങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.