
2025-ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവായ മരിയ കൊറിന മച്ചാഡോ, ഏതാണ്ട് ഒരു വർഷത്തെ പ്രവാസജീവിതത്തിന് ശേഷം ഒക്ടോബർ 25ന് വെനസ്വേലയിൽ തിരിച്ചെത്തി. വെനസ്വേലൻ മണ്ണിലെ തന്റെ ആദ്യ പൊതുപരിപാടിയുടെ ഭാഗമായി അവർ ബാർക്വിസിമെറ്റോ (Barquisimeto) നഗരത്തിലെ ‘ഡിവൈൻ ഷെപ്പേർഡ്സ് (Divine Shepherdess) ദൈവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു.
അമേരിക്ക ഏകോപിപ്പിച്ച സങ്കീർണ്ണമായ ഒരു സുരക്ഷാ ദൗത്യത്തിലൂടെ കഴിഞ്ഞ ഡിസംബറിലാണ് മച്ചാഡോ രാജ്യം വിട്ട് നോർവേയിലെ ഓസ്ലോയിലെത്തിയത്. തുടർന്നുള്ള മാസങ്ങളിൽ, വെനസ്വേലയിൽ ജനാധിപത്യ പുനഃസ്ഥാപനത്തിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് സംസാരിച്ചുകൊണ്ട് അവർ ലോകമെമ്പാടും സഞ്ചരിച്ചു.
പ്രവാസത്തിലേക്ക് പോകുന്നതിന് മുമ്പ്, 2024 ജൂലൈ 28-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം മച്ചാഡോ ഒളിവിൽ കഴിയുകയായിരുന്നു. നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ (ഇപ്പോൾ ന്യൂയോർക്കിലെ ഫെഡറൽ ജയിലിൽ കഴിയുന്ന) വിജയം പ്രഖ്യാപിച്ചതിന് പിന്നാലെ, പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും പ്രതിഷേധക്കാർക്കുമെതിരെ ഭരണകൂടം കടുത്ത അടിച്ചമർത്തലുകളും പീഡനങ്ങളും അഴിച്ചുവിട്ടിരുന്നു.



