കെനിയയിൽ നടന്ന ഒന്നിലധികം തീവ്രവാദ ആക്രമണങ്ങളിൽ നിരവധി ക്രൈസ്തവർ കൊല്ലപ്പെട്ടു

ഏപ്രിൽ ഒമ്പതിന് രാവിലെ, കെനിയയിലെ ക്രിസ്ത്യൻ ഗ്രാമമായ ഹിന്ദിയിലെ ബോബോയിൽ അൽ-ഷബാബ് തീവ്രവാദികൾ ഒരു കർഷകനെ കൊലപ്പെടുത്തി. കൂടാതെ അന്നേ ദിവസം തന്നെ തീവ്രവാദികൾ ലാമു കൗണ്ടിയിലെ മിലിഹോയ് പ്രദേശത്തെ റോഡ് ഗതാഗതം തടസപ്പെടുത്തുകയും രണ്ട് യാത്രക്കാരെ വെടിവെച്ച് കൊല്ലുകയും നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.

ലാമു വെസ്റ്റ് ഡെപ്യൂട്ടി കൗണ്ടി കമ്മീഷണർ ഗബ്രിയേൽ കിയോണി ആക്രമണം സ്ഥിരീകരിച്ചു. ഒരാൾ മാത്രമാണ് മരിച്ചതെന്നും രണ്ട് പേർക്ക് നിസാര പരിക്കേറ്റതായും ഗബ്രിയേൽ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ തീവ്രവാദികളെ പിന്തുടർന്നെങ്കിലും അവരെ പിടികൂടാനായില്ല. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയ ശേഷം ലാമു വഴി പോയ വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിച്ചു. ഹിന്ദിയിലേക്കും മൊകോവേയിലേക്കുമുള്ള ചില യാത്രക്കാരെ കൂടുതൽ ആക്രമണങ്ങളെ ഭയന്ന് എംപെകെറ്റോണി വഴി വഴിതിരിച്ചുവിട്ടു.

“താൻ മുസ്ലീമാണോ എന്ന് കണ്ടുപിടിക്കാൻ തീവ്രവാദികൾ തന്നെ ഇസ്ലാമിക വിശ്വാസ പ്രസ്താവനയായ ഷഹാദ ചൊല്ലാൻ നിർബന്ധിച്ചു. അടുത്തിടെ ഇസ്ലാം മതം സ്വീകരിച്ചതിനാൽ ഷഹാദ തനിക്ക് നന്നായി അറിയില്ലെന്ന് കള്ളം പറയുകയും തീവ്രവാദികൾ എന്നെ വിട്ടയക്കുകയും ചെയ്തു” ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു ക്രൈസ്തവൻ വെളിപ്പെടുത്തി. അൽ-ഷബാബ് തീവ്രവാദികൾ കെനിയയിലേക്ക് കടന്ന് മുസ്ലീങ്ങളെ കണ്ടെത്തുന്നതായി ആളുകളെ ഷഹാദ ചൊല്ലാൻ പ്രേരിപ്പിച്ചതായി പലരും വെളിപ്പെടുത്തുന്നു. ഇത് പാരായണം ചെയ്യാത്തവരെ ക്രിസ്ത്യാനികളായി കണക്കാക്കുകയും ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.