മ്യാൻമറിൽ സമാധാനത്തിനായി പ്രാർത്ഥിക്കുക: ആർച്ച് ബിഷപ്പ് മാർക്കോ ടിൻ വിൻ

മ്യാൻമറിൽ സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് ആർച്ച് ബിഷപ്പ് മാർക്കോ ടിൻ വിൻ. മ്യാൻമറിൽ അക്രമം രൂക്ഷമായതിനെ തുടർന്നാണ് ആർച്ച് ബിഷപ്പ് മാർക്കോ ടിൻ വിൻ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തിലെ കത്തോലിക്കരോട് ഐക്യത്തിനും പ്രാർത്ഥനയ്ക്കും വേണ്ടി ആവശ്യപ്പെട്ടത്.

കോവിഡ്-19, ദാരിദ്ര്യം, ആഭ്യന്തരയുദ്ധം എന്നിവയാൽ തകർന്ന മ്യാൻമറിനു വേണ്ടി പ്രാർത്ഥിക്കുവാൻ മാൻഡലെയിലെ ആർച്ച് ബിഷപ്പ് മാർക്കോ ടിൻ വിൻ എല്ലാ കത്തോലിക്കരെയും ക്ഷണിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ, എല്ലാ ശനിയാഴ്ച വൈകുന്നേരവും ഒരു മണിക്കൂർ ആരാധനയ്ക്കായി ആർച്ച് ബിഷപ്പ് വിശ്വാസികളെ വിളിക്കുകയും സമാധാനത്തിനായി എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ച ദിവ്യബലി അർപ്പിക്കുകയും ചെയ്തിരുന്നു.

“രാജ്യത്ത് ഭീതിയും ആശങ്കയും നിരാശയും പിടിമുറുക്കുമ്പോൾ പ്രത്യാശ കൈവിടരുത്. ദൈവത്തിൽ ആഴമായ വിശ്വാസം പുലർത്തണം” -ആർച്ച് ബിഷപ്പ് ടിൻ വിൻ പറഞ്ഞു. സൈനിക ഭരണകൂടവും വിമത സേനയും തമ്മിൽ കഴിഞ്ഞ മാസങ്ങളിൽ കയാഹ്, ചിൻ, കാരെൻ സംസ്ഥാനങ്ങളിൽ യുദ്ധം നടന്നിരുന്നു. അവിടെ സാധാരണക്കാർ അവരുടെ വീടുകൾ ഉപേക്ഷിക്കുകയും ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ അഭയം തേടുകയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.