ഇടയഹൃദയത്തോടെ കേൾക്കുക: റോമൻ റോട്ടയോട് ഫ്രാൻസിസ് മാർപാപ്പ

റോമൻ കോടതിയിലെ അപ്പസ്തോലിക് ട്രിബ്യൂണൽ അംഗങ്ങളെ അവരുടെ നീതിന്യായ വർഷത്തിന്റെ ആരംഭത്തിൽ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഈ കോടതിയുടെ പ്രവർത്തനത്തിൽ തങ്ങളുടെ ദാമ്പത്യബന്ധം തകരുന്നതു മൂലം കഷ്ടപ്പെടുന്ന ആളുകകളെക്കുറിച്ച് എപ്പോഴും ധാരണയുണ്ടാകണമെന്ന് പാപ്പ തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

വിവാഹങ്ങൾ അസാധുവാക്കുന്നതിനമപ്പുറം കുടുംബങ്ങളുടെ സേവനമാണ് അവരുടെ ദൗത്യമെന്ന് പരിശുദ്ധ പിതാവ് അവരെ ഓർമ്മിപ്പിച്ചു.

“സഭാസമൂഹത്തിനുള്ളിൽ വിവാഹബന്ധങ്ങളുടെ തകർച്ച അനുഭവിച്ചവർക്കും അതേ സമയം ബന്ധങ്ങളുടെ യോജിപ്പിനുമായി കാനോനിക്കൽ പ്രക്രിയയുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ പൊതുവായി പുനർവിചിന്തനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിന്, ജുഡീഷ്യൽ പ്രവർത്തനത്തോടൊപ്പം സംവാദങ്ങൾ നടത്തണം” – പാപ്പാ ഓർമ്മിപ്പിച്ചു.

“വിവാഹബന്ധങ്ങൾ അസാധുവാകാനുള്ള സാധ്യത അവതരിപ്പിക്കുമ്പോൾ, വൈവാഹിക സമ്മതം അസാധുവായി പ്രഖ്യാപിക്കാൻ അഭ്യർത്ഥിക്കാൻ അവരെ നയിക്കുന്ന കാരണങ്ങളെക്കുറിച്ച് ചിന്തിക്കാൻ വിശ്വാസികളെ പ്രേരിപ്പിക്കേണ്ടത് ആവശ്യമാണ്” എന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

“പ്രായോഗികമായി ആഗ്രഹിക്കുന്ന ഫലം നേടുന്നതിനായി വസ്തുതകളിൽ ബോധപൂർവ്വം മാറ്റം വരുത്തുകയോ, കൃത്രിമം കാണിക്കുകയോ ചെയ്യുന്നത് അസ്വീകാര്യമാണ്” – അദ്ദേഹം പറഞ്ഞു. “വക്കീലുകൾക്ക് പോലും ഭയാനകമായ നാശമുണ്ടാക്കാൻ കഴിയും” – ഫ്രാൻസിസ് മാർപാപ്പ ഓര്‍മ്മിപ്പിച്ചു.

ഉപസംഹാരമായി, അപ്പോസ്തോലിക് ട്രിബ്യൂണലിലെ അംഗങ്ങളെ വിശ്വസ്തതയോടും കഠിനാദ്ധ്വാനത്തോടും കൂടി നീതി, സത്യം തുടങ്ങിയ സനാതന മൂല്യങ്ങളോടും അവരുടെ സഭാശുശ്രൂഷ തുടരാൻ പാപ്പാ ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.