
കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്നാനായ കാത്തലിക് വിമെൻസ് അസോസിയേഷന്റെ (കെസിഡബ്ല്യുഎ) അതിരൂപതാ വാർഷിക പൊതുസമ്മേളനം നവംബർ 26 വ്യാഴാഴ്ച രാവിലെ 10.30 ന് ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
കെസിഡബ്ല്യുഎ അതിരൂപത പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ അധ്യക്ഷത വഹിക്കും. സെക്രട്ടറി സിൽജി സജി സ്വാഗതം ആശംസിക്കും. അതിരൂപതാ ചാപ്ലെയിൻ റവ. ഡോ. ജോൺ ചേന്നാകുഴി ആമുഖസന്ദേശം നൽകും.
കോട്ടയം അതിരൂപത വികാരി ജനറാളും ദീപിക എംഡിയുമായ വെരി റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വിസിറ്റേഷൻ കോൺഗ്രിഗേഷൻ മദർ ജനറാൾ റവ. സിസ്റ്റർ ഇമ്മാക്കുലേറ്റ് എസ്.വി.എം., കെസിവൈഎൽ പ്രസിഡന്റ് ജാക്സൺ സ്റ്റീഫൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കും.
മികച്ച ഫൊറോന, മികച്ച യൂണിറ്റ്, ലോഗോസ് ക്വിസ് വിജയികളെ കെസിഡബ്ല്യുഎ അതിരൂപത സിസ്റ്റർ അഡൈ്വസർ റവ. സി. സൗമി എസ്.ജെ.സി. പ്രഖ്യാപിക്കും. മാർ മാത്യു മൂലക്കാട്ട് സമ്മാനദാനം നിർവഹിക്കും. എഡ്യുഹെൽപ്പ് സ്കോളർഷിപ്പ് വിതരണം കെസിസി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ നിർവഹിക്കും.
ജോയിന്റ് സെക്രട്ടറി ലീന ലൂക്കോസ് കൃതജ്ഞത രേഖപ്പെടുത്തും. സുറിയാനിപ്പാട്ട്, നൃത്തം, മിമിക്രി, പുരാതനപ്പാട്ട്, സംഘനൃത്തം, ക്രിസ്ത്യൻ കോൽക്കളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. അതിരൂപതയുടെ വിവിധ യൂണിറ്റുകളിൽ നിന്നായി ആയിരത്തോളം വനിതകൾ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കും.




