കസാക്കിസ്ഥാൻ പ്രതിഷേധം: രാജ്യത്തുടനീളം വിശുദ്ധ കുർബാനകളും പ്രാർത്ഥനകളും നടന്നു

കസാക്കിസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാൻ രാജ്യത്തുടനീളം ജനുവരി 12 -ന് വിശുദ്ധ കുർബാനകളും പ്രാർത്ഥനകളും നടന്നു. രാജ്യത്ത് സമാധാനം നിറയാനായി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും കത്തോലിക്കരോട് അസ്താന ആർച്ചുബിഷപ്പ് തോമാസ് പേട്ട ആഹ്വാനം ചെയ്തു.

“രാജ്യത്തെ നിലവിലെ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുക” – തിങ്കളാഴ്ച ദേശീയ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്ത സന്ദേശത്തിൽ ആർച്ചുബിഷപ്പ് പറഞ്ഞു.

മുമ്പ് അസ്താന എന്നറിയപ്പെട്ടിരുന്ന കസാക്കിസ്ഥാന്റെ തലസ്ഥാനമായ നൂർ-സുൽത്താനിലെ ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ് കത്തീഡ്രലിൽ ആർച്ചുബിഷപ്പ് ഈ ഉനിയോഗത്തിനായി വിശുദ്ധ കുർബാനയർപ്പിച്ചു പ്രാർത്ഥിച്ചു. ഞായറാഴ്ച, ആഞ്ചലൂസ് പ്രാർത്ഥനക്കു ശേഷം ഫ്രാൻസിസ് മാർപാപ്പ കസാക്കിസ്ഥാനിലെ സംഭവങ്ങളെക്കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഓസിയോർനോജിലെ സമാധാനരാജ്ഞിയുടെ സംരക്ഷണത്തിനായി ആർച്ചുബിഷപ്പ് കസാക്കിസ്ഥാനെ ഏൽപ്പിച്ചു. മാർപാപ്പയുടെ അഭ്യർത്ഥനയെ തുടർന്ന്, നമ്മുടെ രാജ്യത്തിന്റെ സംരക്ഷകയായ സമാധാനരാജ്ഞിയോട് അപേക്ഷിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.