
കര്‍ക്കിടക മാസത്തോടനുബന്ധിച്ച് മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നതോടൊപ്പം ആരോഗ്യസുരക്ഷയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ക്കിടക ഔഷധക്കഞ്ഞി കിറ്റുകള്‍ വിതരണം ചെയ്തു. കാരിത്താസ് ആയുര്‍വേദ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് ലഭ്യമാക്കുന്ന കര്‍ക്കിടകക്കഞ്ഞി കിറ്റിന്റെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്‌സ് നിര്‍വഹിച്ചു.
കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. തോമസ് ആനിമൂട്ടില്‍, കെ.എസ്.എസ്.എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, റ്റി.സി. റോയി, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ലൗലി ജോര്‍ജ്, ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ നവീന്‍ ജോര്‍ജ് ഡേവിഡ്, കെ.എസ്.എസ്.എസ്. ലീഡ് കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഞവരയരി, ഉലുവ, ആശാളി, ചെറുപയര്‍, ദശമൂലം, ത്രികടു, അരിയാറ് എന്നിവ ഉള്‍പ്പെടുന്ന ധാന്യങ്ങളും മരുന്നുകൂട്ടുകളുമടങ്ങുന്ന ഏഴ് ദിവസത്തെ ഉപയോഗത്തിന് ആവശ്യമായ കര്‍ക്കിടകക്കഞ്ഞി കിറ്റുകളാണ് ലഭ്യമാക്കിയത്.
ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍




