യേശുവിന്റെ മുറിപ്പാടുകൾ ഒരു ഓർമപ്പെടുത്തലാണ്: ഫ്രാൻസിസ് പാപ്പ

യേശുവിന്റെ ഉത്ഥാനം നമുക്ക് ഏറെ സന്തോഷം പ്രദാനം ചെയ്യുന്നുവെങ്കിലും അവന്റെ തിരുശരീരത്തിലേറ്റ മുറിപ്പാടുകൾ നമുക്ക് രക്ഷ നേടിത്തരാൻ അവൻ സഹിച്ച വേദനയെ ഓർമപ്പെടുത്തുന്നതാണെന്ന് ഫ്രാൻസിസ് പാപ്പ. ഏപ്രിൽ മാസം ഒൻപതാം തീയതി, സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: “ഉയിർത്തെഴുന്നേറ്റ യേശുവിന്റെ മുറിവുകൾ നമ്മുടെ സ്നേഹത്തിനും രക്ഷയ്ക്കും വേണ്ടി അവൻ സഹിച്ച കഷ്ടപ്പാടുകളെ ഓർമിപ്പിക്കുന്നു. എന്നാൽ അവ ഉത്ഥാനവിജയത്തിന്റെ അടയാളങ്ങൾ കൂടിയാണ്. ഉയിർത്തെഴുന്നേറ്റ, ക്രൂശിക്കപ്പെട്ടവന്റെ കരുണ നമ്മിലേക്ക് ഒഴുകുന്നത് അവന്റെ മുറിവുകളിലൂടെ മാത്രമാണ്” – പാപ്പ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.