‘ഇതൊരു മികച്ച അവസരമാണ്’: ഫ്രാൻസിസ് പാപ്പായുടെ സന്ദർശനത്തെക്കുറിച്ച് ഇന്തോനേഷ്യൻ ബിഷപ്പുമാർ

നടക്കാനിരിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ സന്ദർശനം ഒരു മികച്ച അവസരമാണ് എന്ന് ജക്കാർത്ത ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഇഗ്നേഷ്യസ് സുഹാരിയോ. 2024 സെപ്റ്റംബർ മൂന്നു മുതൽ ആറ് വരെ തീയതികളിൽ ആണ് പാപ്പായുടെ ഇൻഡോനേഷ്യൻ സന്ദർശനം നടക്കുക. ഇന്തോനേഷ്യ സന്ദർശിക്കുന്ന മൂന്നാമത്തെ മാർപാപ്പായാണ് ഫ്രാൻസിസ് മാർപാപ്പ.

“വാസ്തവത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ശാരീരിക സാന്നിധ്യം ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതും വളരെ സന്തോഷകരമായ അവസരവുമാണ്,”- കർദ്ദിനാൾ സുഹാരിയോ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. മാർപ്പാപ്പായുടെ ഇന്തോനേഷ്യൻ സന്ദർശനത്തെക്കുറിച്ചുള്ള വാർത്തകൾ മാർച്ച് 30-ന് പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ മതകാര്യ മന്ത്രി യാക്ത് ചോലിൽ ക്വോമസ് സ്ഥിരീകരിച്ചിരുന്നു.

1970 ഡിസംബറിൽ വിശുദ്ധ പോൾ ആറാമൻ പാപ്പായും 1989 ഒക്ടോബറിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും മുൻപ് ഇന്തോനേഷ്യ സന്ദർശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.