
“ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല” (ലൂക്കാ 10:42).
സഹോദരിമാരായ മർത്തയും മറിയവും ആതിഥ്യം (Hospitality) എന്ന പുണ്യത്തിന്റെ രണ്ട് മുഖങ്ങളെ – ശുശ്രൂഷ (Service) സാന്നിധ്യം (Presence) – ആണ് പ്രതിനിധാനം ചെയ്യുന്നത്. ഇതിൽ മർത്ത ശുശ്രൂഷയുടെയും, മറിയം സാന്നിധ്യത്തിന്റെയും മൂർത്തീകരണമാണ്.
യേശുവിനായി ശുശ്രൂഷയിലൂടെ ഭക്ഷണവും പാർപ്പിടവും ഒരുക്കി മർത്ത ഭവനത്തിൽ യേശുവിന് ആതിഥ്യമരുളിയപ്പോള്‍, അവിടുത്തെ പാദാന്തികത്തിൽ വചനശ്രവണത്തിലൂടെ മറിയം ഹൃദയത്തിലും ആതിഥ്യമരുളി. മർത്ത എന്തെങ്കിലും തെറ്റ് ചെയ്തതിനാലല്ല, മറിച്ച് മറിയം ഹൃദയത്തിൽ യേശുവിന് ഇടം നൽകിയതിനാലാണ് ‘മറിയം നല്ല ഭാഗം തിരഞ്ഞെടുത്തു’ എന്ന് യേശു പറഞ്ഞത്.
വചനശ്രവണം ദൈവത്തിന് ഹൃദയത്തിൽ ഇടംനൽകലാണ്. ആമേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




