വത്തിക്കാനിലെ ഇറാഖി എംബസിയുടെ ഉദ്ഘാടനം ‘പ്രതീക്ഷയുടെ അടയാളം’: കർദിനാൾ പരോളിൻ

വത്തിക്കാനിലെ ഇറാഖി എംബസിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പ്രതീക്ഷയുടെ അടയാളമെന്ന് കർദിനാൾ പിയത്രോ പരോളിൻ വെളിപ്പെടുത്തി. “ഇന്നത്തെ ഈ ചടങ്ങ് പ്രതീക്ഷയുടെ ഒരു അടയാളമാണ്. ലോകമെമ്പാടും വർധിച്ചുവരുന്ന അവിശ്വാസത്തിന്റെ അന്തരീക്ഷത്തിൽ നിന്ന് വ്യത്യസ്തമാണ് ഇത്.” ഉദ്ഘാടന വേളയിൽ നടത്തിയ പ്രസംഗത്തിൽ കർദിനാൾ പിയത്രോ പരോളിൻ പറഞ്ഞു.

ലോകത്തിലെ സംഘർഷങ്ങളുടെ അക്രമാസക്തമായ പരിഹാരങ്ങൾക്കുള്ള ഏക യഥാർഥ ബദൽ, നയതന്ത്രമാണെന്ന് കർദിനാൾ പരോളിൻ ഉറപ്പിച്ചു പറഞ്ഞു. വത്തിക്കാനും ഇറാഖും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം കർദിനാൾ അവലോകനം ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഈ മേഖലയിൽ ഒരു അപ്പസ്തോലിക് ഡെലിഗേറ്റിന്റെ സാന്നിധ്യമുണ്ടായിരുന്നത് അദ്ദേഹം അനുസ്മരിക്കുകയും, 60 വർഷങ്ങൾക്ക് മുൻപ് (1966-ൽ) നയതന്ത്ര ബന്ധം സ്ഥാപിച്ചതിനെ എടുത്തുപറയുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.