
വലിയ അടയാളങ്ങളോടെയുള്ള ദൈവരാജ്യത്തിന്റെ ആഗമനത്തെക്കുറിച്ച് യേശു പഠിപ്പിക്കുന്നതാണ് ഇന്നത്തെ ധ്യാനവിഷയം. അടയാളങ്ങളില് നിന്നും പഠിക്കണമെന്നാണ് യേശു ആവശ്യപ്പെടുന്നത്. അതിനായി അത്തിമരത്തിന്റെ ഉപമയും അവിടുന്ന് പറയുന്നു. അത്തിമരം തളിർക്കുമ്പോൾ വേനൽക്കാലം അടുത്തിരിക്കുന്നുവെന്ന് നമ്മൾ മനസ്സിലാക്കുന്നു.
ചുറ്റും സംഭവിക്കുന്നതെല്ലാം നമുക്ക് പാഠങ്ങളാണ്. വ്യക്തികളും സാഹചര്യങ്ങളും കാലാവസ്ഥയും രോഗങ്ങളുമെല്ലാം പാഠങ്ങളാണ്. നമ്മുടെ ജീവിതത്തിലും നമുക്കു ചുറ്റും എന്ത് സംഭവിക്കുന്നു എന്നല്ല, അവയെ നമ്മൾ എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. സാഹചര്യങ്ങളല്ല, സാഹചര്യങ്ങളോടുള്ള നിലപാടുകളാണ് പ്രധാനം. എല്ലാത്തിനെയും ദൈവരാജ്യത്തിലേക്കു നയിക്കുന്ന പടവുകളായി നമ്മള് കാണേണ്ടതുണ്ട്. ജീവിതത്തിലെ സഹനങ്ങളെയും സങ്കടങ്ങളെയും ആ രീതിയില് തന്നെ നമ്മള് കാണണം. അപ്പോള് ജീവിതത്തിന് അര്ഥവും ആനന്ദവും കൈവരും.
ഫാ. ജി. കടൂപ്പാറയില് MCBS




