മതങ്ങൾക്കു മേലുള്ള സർക്കാർ നിയന്ത്രണങ്ങൾ ഏറ്റവും ഉയർന്ന നിലയിലെന്ന് പുതിയ സർവേ

ആഗോളതലത്തിൽ മതങ്ങൾക്കു മേലുള്ള സർക്കാർ നിയന്ത്രണങ്ങൾ ഏറ്റവും ഉയർന്ന നിലയിലെത്തി എന്ന കണ്ടെത്തലുമായി പ്യൂ റിസേർച് സെന്റർ. 2021-നു ശേഷം മതങ്ങൾക്കുമേലുള്ള സർക്കാർ നിയന്ത്രണങ്ങൾ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന നിലയിലെത്തി എന്ന് ഈ മാസം പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

ചൈന, റഷ്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ, അൾജീരിയ എന്നീ രാജ്യങ്ങളിൽ മതങ്ങൾക്കും മതവിശ്വാസങ്ങൾക്കും മേലുള്ള സർക്കാർ നിയന്ത്രണങ്ങൾ ഏറ്റവും ഉയർന്ന നിലയിലായി എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. നൈജീരിയയും ഇന്ത്യയുമാണ് സാമൂഹികവിദ്വേഷത്തിന്റെ കാര്യത്തിൽ ഏറ്റവും മോശം റാങ്കിലുള്ള രാജ്യങ്ങൾ. പ്യൂ അതിന്റെ റിപ്പോർട്ടിൽ മുൻവർഷങ്ങളിലേതിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങൾ പുതിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2020-നും 2021-നും ഇടയിൽ പാക്കിസ്ഥാനും തുർക്ക്മെനിസ്ഥാനും മതനിയന്ത്രണത്തിൽ ഉയർന്ന നിയന്ത്രണങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിലായിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടിൽ ഇത് ‘വളരെ ഉയർന്ന’ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിലേക്കു മാറി.

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എറിത്രിയയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെയും ‘വളരെ ഉയർന്ന’ വിഭാഗത്തിൽ നിന്ന് ‘ഉയർന്ന’ നിയന്ത്രണങ്ങളുള്ള വിഭാഗത്തിലേക്കു മാറി. 183 രാജ്യങ്ങളിൽ സർക്കാർ പീഡനം നേരിടുന്ന മതവിഭാഗങ്ങളെ സർവേ എടുത്തുകാണിക്കുന്നു. ഇത് മുൻവർഷങ്ങളിലെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിലയിലാണെന്നും പഠനങ്ങൾ തെളിയിക്കുന്നു. 160-ലധികം രാജ്യങ്ങളിലെ ഗവൺമെന്റുകൾ മതവിശ്വാസത്തിനുമേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ വർധിച്ചതായും അത് റിക്കോർഡ് നിരക്കിൽ എത്തിയതായും സർവേ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.