ഗോസിപ്പുകൾ ഒഴിവാക്കുക; അത് മാരകമായ വിഷത്തിനു തുല്യം: ഫ്രാൻസിസ് പാപ്പായുടെ മുന്നറിയിപ്പ്

ഗോസിപ്പുകൾ പറയുന്നതും കേൾക്കുന്നതും ഒഴിവാക്കുക. അത് മാരകമായ വിഷത്തിനു തുല്യമാണെന്ന് മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ പൊതുകൂടിക്കാഴ്ചയിൽ പങ്കെടുത്തവരോട് സംസാരിക്കുകയായിരുന്നു പാപ്പാ.

“സമൂഹത്തിൽ വളരെ ദോഷകരമായ രീതിയിൽ സ്വാധീനിക്കുന്നവയാണ് ഗോസിപ്പുകൾ. അത് മനുഷ്യരുടെ കൂട്ടായ്മയെയും മാനവികതയെയും നശിപ്പിക്കുന്നു. മറ്റുള്ളവരെക്കുറിച്ചുള്ള കുറ്റം പറിച്ചലുകളും പഴിചാരലുകളും വ്യർത്ഥസംഭാഷണങ്ങളും ഒഴിവാക്കുക. ദയവായി ജാഗ്രത പാലിക്കുക. ഒരിക്കലും പരസ്പരം മോശമായി സംസാരിക്കരുത്. നിങ്ങൾക്ക് ഒരു സഹോദരിയോടോ, സഹോദരനോടോ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് അവരോടു തന്നെ പറയുക. നിങ്ങൾക്ക് അങ്ങനെ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അത് മറ്റുള്ളവരോടും പറയാതിരിക്കുക” – പരിശുദ്ധ പിതാവ് വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.