ചെറുപുഷ്പ സഭയുടെ പഞ്ചാബ് – രാജസ്ഥാൻ മിഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ആരംഭം

ചെറുപുഷ്പ സഭയുടെ പഞ്ചാബ് – രാജസ്ഥാൻ ക്രിസ്തുജ്യോതി പ്രോവിൻസിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം ഏപ്രിൽ 21 വ്യാഴാഴ്ച രാജസ്ഥാനിലെ ഹനുമാൻഗഢിൽ നടക്കും.

രാവിലെ പത്തുമണിക്ക് ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ നടക്കുന്ന ദിവ്യബലിയിൽ ജയ്പ്പൂർ രൂപതാധ്യക്ഷൻ ബിഷപ്പ് ഓസ്വാൾഡ് ജെ ലൂയിസ് മുഖ്യ കാർമ്മികത്വം വഹിക്കുകയും മാർ ജോസ് പുത്തൻവീട്ടിൽ സന്ദേശം നൽകുകയും ചെയ്യും. തുടർന്ന് പന്ത്രണ്ടുമണിക്ക് ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ ജലന്ധർ രൂപതയുടെ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് അഗ്നലോ ഗ്രേഷ്യസ് ഉദ്‌ഘാടനം നിർവ്വഹിക്കും.

അജ്മീർ രൂപതയുടെ ബിഷപ്പ് എമരിത്തൂസ് ബിഷപ്പ് ഇഗ്‌നേഷ്യസ് മെനേസിസ് മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങിൽ, ചെറുപുഷ്പ സഭയുടെ സുപ്പീരിയർ ജനറാൾ ഫാ. ജോജോ വരകുകാലായിൽ സിഎസ്‌റ്റി അധ്യക്ഷനായിരിക്കും. ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺഗ്രിഗേഷൻ ജോദ്പൂർ പ്രൊവിൻഷ്യാൾ സി. അൽഫോൻസ സംസാരിക്കും. ചെറുപുഷ്പ സഭ പഞ്ചാബ് – രാജസ്ഥാൻ ക്രിസ്തുജ്യോതി പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. സാജു കൂത്തോടി പുത്തൻപുരയിൽ സിഎസ്‌റ്റി സ്വാഗതം ആശംസിക്കും. പ്രൊവിൻഷ്യൽ കൗൺസിലർ ഫാ. ജോബി പാലാങ്കര കൃതജ്ഞതാ പ്രകാശനം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.