പീറ്റേഴ്സ് പെൻസ് ഫണ്ടിലേക്കുള്ള ധനസഹായങ്ങൾ കുറയുന്നുവെന്ന് വത്തിക്കാൻ

‘പീറ്റേഴ്സ് പെൻസ് ഫണ്ട്’ എന്ന ധനസഹായ നിധിയിലേക്കുള്ള സംഭാവനകളുടെ കണക്ക് പുറത്തുവിട്ട് വത്തിക്കാൻ. ഇതനുസരിച്ച് 2021- ൽ 4. 69 കോടി യൂറോയാണ് സംഭാവനയായി ലഭിച്ചത്.

മുൻവർഷത്തേക്കാൾ ഇത്തവണത്തെ സംഭാവന 15% കുറവാണ്. സംഭാവനകൾ കുറയാൻ കോവിഡ് പകർച്ചവ്യാധി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും കാരണമായിട്ടുണ്ടെന്ന് വത്തിക്കാന്റെ സാമ്പത്തികകാര്യ മന്ത്രി ഫാ. അന്റോണിയോ ഗുരേരോ പറഞ്ഞു. പീറ്റേഴ്സ് പെൻസ് ഫണ്ടിലേക്ക് വ്യക്തികളും രൂപതകളും സ്ഥാപനങ്ങളുമാണ് സംഭാവനകൾ നൽകുന്നത്. കാരുണ്യപ്രവർത്തികൾക്കായാണ് ഈ തുക ഉപയോഗിക്കുന്നത്. ഫ്രാൻസിസ് പാപ്പാ 2020- ൽ പുറത്തിറക്കിയ ചാക്രിക ലേഖനത്തിൽ, സഭയ്ക്ക് ലഭിക്കുന്ന സംഭാവനകൾ ചെലവഴിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്താനുള്ള നടപടികൾ നിർദ്ദേശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.