വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട പത്ത് സന്യാസിനികളെക്കുറിച്ച് സംസാരിച്ച് മാർപാപ്പ

വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട രക്തസാക്ഷികളായ പത്ത് സന്യാസിനികളുടെ വിശ്വാസത്തെ പ്രകീർത്തിച്ച് ഫ്രാൻസിസ് മാർപാപ്പ. ജൂൺ 12-ന് വത്തിക്കാനിൽ വച്ചാണ് രണ്ടാം ലോക മഹായുദ്ധകാലത്ത് മരണപ്പെട്ട ഇവരെക്കുറിച്ച് പാപ്പാ സംസാരിച്ചത്.

“ജൂൺ 11-ന് രക്തസാക്ഷികളായ പത്ത് സന്യാസിനികളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് വിശ്വാസത്യാഗം ചെയ്യാൻ വിസ്സമ്മതിച്ചതിനാണ് ഇവർ രക്തസാക്ഷിത്വം വരിച്ചത്. ഈ സന്യാസിനികൾ, തങ്ങൾ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും അവരുടെ കർത്തവ്യങ്ങളിൽ നിന്ന് പിന്മാറിയിട്ടില്ല. ക്രിസ്തുവിനോട് ജീവിതത്തിലുടനീളം അവർ കാണിച്ച വിശ്വസ്തതയുടെ മാതൃക, ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് ധൈര്യത്തോടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ സഹായകമാകട്ടെ” – പാപ്പാ പറഞ്ഞു.

ജൂൺ 11- ന് പോളണ്ടിലെ റോക്ലോവ് നഗരത്തിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലിൽ വച്ചാണ് ഈ സന്യാസിനികളുടെ നാമകരണ ചടങ്ങുകൾ നടന്നത്. നാമകരണ നടപടികൾക്കുള്ള ഡികാസ്റ്ററിയുടെ തലവനായ കർദ്ദിനാൾ മാർസെല്ലോ സെമെരാരോയായിരുന്നു കർമ്മങ്ങളുടെ മുഖ്യകാർമ്മികൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.