ഫിയാത്ത് മിഷൻ ഗ്രേറ്റ് ഗാതറിഗ് തൃശ്ശൂർ ജറുസലേം ധ്യാനകേന്ദ്രത്തിൽ

അഭിവന്ദ്യ പിതാക്കന്മാരുടെ മഹനീയസാന്നിധ്യത്തിൽ കേരള സഭയ്ക്കു മുഴുവൻ അനുഗ്രഹമായി മിഷനെ അറിയാനും സ്നേഹിക്കാനും വളർത്താനും ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ജി.ജി.എം. (ഗ്രേറ്റ് ഗാതറിഗ് ഓഫ് മിഷൻ) 2024 ഏപ്രിൽ 10 മുതൽ 14 വരെ തൃശ്ശൂർ ജറുസലേം ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു.

മിഷൻ എക്സിബിഷൻ

അഖിലേന്ത്യാതലത്തിൽ മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ മിഷൻ രൂപതകളും കോൺഗ്രിഗേഷനുകളും, തങ്ങളുടെ മിഷനെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളോടു കൂടിയ അതിവിപുലമായ എക്സിബിഷൻ 50-ൽപരം എക്സിബിഷൻ സ്റ്റാളുകളാണ് അഞ്ചാമത് ജി.ജി.എം. മിഷൻ കോൺഗ്രസിൽ പങ്കെടുക്കുന്നത്. ആഫ്രിക്കയിൽ നിന്നുള്ള കെനിയ മഡ്ഗാസക്കർ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള പരമ്പരാഗത രീതിയിൽ അണിയിച്ചൊരുക്കുന്ന സ്റ്റാളുകൾ, വിവിധ നോർത്ത് ഇന്ത്യൻ പ്രദേശങ്ങളിലെ വിവരങ്ങൾ തരുന്ന നോർത്ത് ഇന്ത്യൻ സ്റ്റാളുകൾ, സൗത്ത് ഇന്ത്യൻ മിഷനെ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകൾ എന്നിവ ഈ മിഷൻ എക്സിബിഷന്റെ പ്രത്യേകതകളാണ്. നമ്മൾ ഒരിക്കൽപ്പോലും കേൾക്കാത്ത, കാണാത്ത നമ്മുടെ മിഷനറിമാരുടെ പ്രവർത്തനങ്ങൾ അവരിൽ നിന്ന് നേരിട്ടറിയാൻ ഈ എക്സിബിഷൻ നമ്മെ സഹായിക്കും.

മിഷൻ ധ്യാനം

മിഷനെക്കുറിച്ച് കൂടുതലറിയാനും ലോകം മുഴുവൻ സുവിശേഷം എത്തിക്കണമെന്നുള്ള നാഥന്റെ ആഹ്വാനം നമുക്ക് ആവുന്ന രീതിയിൽ പ്രഘോഷിക്കാനും നമ്മെത്തന്നെ ഒരുക്കുന്ന ധ്യാനമാണ് മിഷൻ ധ്യാനം .’ഇംഗ്ലീഷിലും മലയാളത്തിലും തെലുങ്കിലും അഞ്ചു ദിവസങ്ങളിലായാണ് മിഷൻ ധ്യാനം ഒരുക്കിയിരിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്താണ് ഈ ധ്യാനത്തിൽ സംബന്ധിക്കേണ്ടത്. മുൻകാല ജി.ജി.എം. മിഷൻ ധ്യാനങ്ങളിൽ സംബന്ധിച്ചവരിൽ പലരും അവരുടെ ജീവിതങ്ങൾ പ്രാർഥനയായും അവരുടെ സാന്നിധ്യമായും വിവിധ മിഷൻ മേഖലകളിലേക്ക് വഴിതിരിച്ചു വിട്ടിട്ടുണ്ട്.

മിഷൻ ഗാതറിങ്ങുകൾ

മിഷൻ കോൺഗ്രസിന്റെ വിവിധ ദിവസങ്ങളിൽ വിവിധ ജീവിതാവസ്ഥയിലുള്ളവർ ഒരുമിച്ചുവന്ന് മിഷനെക്കുറിച്ചു കേൾക്കാനും അറിയാനും മിഷനറിയായി സ്വയം സമർപ്പിക്കാനും ഒത്തുകൂടുന്ന ഏകദിന കൂട്ടായ്മകളാണ് മിഷൻ ഗാതറിങ്ങുകൾ. അഞ്ചാമത് ജി.ജി.എം. മിഷൻ കോൺഗ്രസിൽ വിവിധ മിഷൻ ഗാതറിങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ജി.ജി.എമ്മിന്റെ ആദ്യ ദിനമായ പത്താം തീയതി ബുധനാഴ്ച, ബൈബിൾ പകർത്തിയെഴുത്തുകളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. 2024 പുതിയ നിയമം പകർത്തിയെഴുതിയവർക്കുള്ള സമ്മാനദാനവും അവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരാൾക്ക് വിശുദ്ധനാട് സന്ദർശിക്കാനുള്ള അവസരവും ബഹുമാനപ്പെട്ട സീറോമലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്ത നിർവഹിക്കുന്നതാണ്. അന്നുതന്നെ സെമിനാരിക്കാർക്കും ആസ്പരൻസിനുമുള്ള മിഷൻ ഗാതറിങ്ങും സംഘടിപ്പിക്കുന്നു.

രണ്ടാം ദിനമായ പതിനൊന്നാം തീയതി വ്യാഴാഴ്ച, ജോലിയിൽ നിന്നും റിട്ടയർ ചെയ്ത സീനിയേഴ്സിനായുള്ള കൂട്ടായ്മയും തൃശ്ശൂർ അതിരൂപതയിലെ അമ്മമാർ ഒരുമിച്ചുവരുന്ന മിഷൻ മാതൃവേദിയും മിഷനെ സ്നേഹിക്കുന്ന വൈദികരും സിസ്റ്റേഴ്സും ഒരുമിച്ചുവരുന്ന കൂട്ടായ്മയും രണ്ടാം ദിനത്തിന്റെ പ്രത്യേകതയാണ്.

മൂന്നാം ദിനമായ വെള്ളിയാഴ്ച, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മിഷനെ സ്നേഹിക്കുന്ന എല്ലാവരും ഒരുമിച്ചുകൂടുന്ന മെഗാ മിഷൻ ഡേ തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാമ്പ്ലാനി മെത്രാപ്പോലീത്ത നയിക്കുന്നതാണ്.

നാലാം ദിനമായ ശനിയാഴ്ച, വിശ്വാസപരിശീലന അധ്യാപകർക്കും വിശ്വാസപരിശീലന വിദ്യാർഥികൾക്കും നേതൃത്വത്തിൽ പ്രോലൈഫ് നഴ്സുമാർക്കും യുവജനങ്ങൾക്കും വെവ്വേറെ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നു.

അവസാന ദിനമായ ഞായറാഴ്ച, സെന്റ് വിൻസന്റ് ഡി പോൾ മിഷനും അതിഥിത്തൊഴിലാളികൾക്കായി ഹിന്ദി ഭാഷയിൽ കൂട്ടായ്മയും സംഘടിപ്പിക്കുന്നു. ഹിന്ദി ഭാഷയിൽ കൂട്ടായ്മയും സംഘടിപ്പിക്കുന്നു.

വിശുദ്ധ ബലി

എല്ലാ ദിവസവും വിവിധ റീത്തുകളിലെ അഭിവന്ദ്യ പിതാക്കന്മാർ വിവിധ ഭാഷകളിലുള്ള വിശുദ്ധ ബലിയർപ്പിക്കും. അഭിവന്ദ്യ പിതാക്കന്മാരായതിനാൽ ആദ്യ ദിനം സീറോമലബാർ സഭാധ്യക്ഷൻ മെത്രാപ്പോലീത്ത സീറോമലബാർ ദിവ്യബലി അർപ്പിച്ച് മിഷൻ കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. രണ്ടാം ദിനത്തിൽ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള പത്തോളം ബിഷപ്പുമാർ ആർച്ചുബിഷപ്പ് ജോൺ മൂലേച്ചിറ പിതാവിന്റെ നേതൃത്വത്തിൽ ലത്തീൻ റീത്തിൽ ഇംഗ്ലീഷിൽ വിശുദ്ധ ബലിയർപ്പിക്കും. പന്ത്രണ്ടാം തീയതി ഗുർഗോൺ രൂപതാധ്യക്ഷൻ തോമസ് മാർ അന്തോണിയോസ് മലങ്കര റീത്തിൽ വിശുദ്ധ ബലിയർപ്പിക്കും. പതിമൂന്നാം തീയതി ഹിന്ദി ലത്തീൻ റീത്തിൽ ബിഷപ്പ് ചാക്കോ തോട്ടുമാനിക്കൽ ദിവ്യബലി അർപ്പിക്കും. സമാപന ദിവസമായ പതിനാലാം തീയതി കോട്ടപ്പുറം രൂപതാധ്യക്ഷൻ ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ മലയാളം ലത്തീൻ റീത്തിൽ ദിവ്യബലി അർപ്പിക്കും.

സെമിനാർ

ജി.ജി.എമ്മിന്റെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറുകളിൽ ശനിയാഴ്ച മണിപ്പൂർ കനലാകുമ്പോൾ എന്ന വിഷയത്തെക്കുറിച്ച് മണിപ്പൂർ ബിഷപ്പ് എമിരിത്തൂസ് ഡൊമിനിക് ലൂമൺ സംസാരിക്കും. ഞായറാഴ്ച നടക്കുന്ന സെമിനാറിൽ ‘ക്രൈസ്തവരുടെ വെല്ലുവിളികൾ ഇന്ന്’ എന്ന വിഷയത്തെക്കുറിച്ച് അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ സംസാരിക്കും.

മിഷൻ അവാർഡ് സെറിമണി

മിഷനിൽ സ്തുത്യർഹമായ സേവനം ചെയ്തവരിൽ നിന്നും തിരഞ്ഞെടുത്തവരെ ശനിയാഴ്ച വൈകിട്ട് 6.30-ന് ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തിൽ ആദരിക്കും.

നൈറ്റ് വിജിൽ

മിഷൻ ദിവ്യകാരുണ്യ സൗഖ്യ ആരാധന വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ ബഹുമാനപ്പെട്ട ദേവസ്യ കാനാട്ടച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട അച്ചന്റെ നേതൃത്വത്തിൽ യൂട്യൂബിൽ ലൈവ് ആയി വരുന്ന ദിവ്യകാരുണ്യ ആരാധനയുടെ ആയിരാമത് എപ്പിസോഡ് ആണ് ജി.ജി.എമ്മിന്റെ നൈറ്റ് വിജിലായി സമർപ്പിക്കുന്നത്.

മീറ്റ് ദ ബിഷപ്പ്

ജി.ജി.എമ്മിന്റെ എല്ലാ ദിവസങ്ങളിലും മിഷൻ പ്രദേശങ്ങളിൽ നിന്നുള്ള ബിഷപ്പുമാരായി സംസാരിക്കാനും സംവദിക്കാനുമുള്ള അവസരമാണ് മീറ്റ് ദ ബിഷപ്പ് .15-ഓളം മിഷനിൽ നിന്നുള്ള പിതാക്കന്മാരും 15-ഓളം കേരളത്തിൽ നിന്നുള്ള പിതാക്കന്മാരും ഈ ജി.ജി.എമ്മിൽ സംബന്ധിക്കുന്നുണ്ട്.

ആരംഭം

ആത്മീയ – ഭൗതീകമേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017-ലാണ് പരിശുദ്ധാത്മ പ്രേരിതമായി ആദ്യത്തെ മിഷൻ കോൺഗ്രസ് നടത്തിയത്. ഇതുവഴി ഭാരതസഭയ്ക്കുണ്ടായ അനവധിയായ നന്മകളാണ് മിഷൻ കോൺഗ്രസുകൾ തുടർന്നും സംഘടിപ്പിക്കാൻ പ്രേരകമായത്. മിഷൻ കോൺഗ്രസിലെ എക്സിബിഷൻ വഴി മിഷനിലെ നേർചിത്രങ്ങൾ ഹൃദയത്തിൽ പകർത്തിയ പല കുട്ടികളും യുവാക്കളും വൈദികരുമാകാൻ തീരുമാനമെടുക്കുകയുണ്ടായി. മിഷൻ ധ്യാനങ്ങളിൽ സംബന്ധിച്ച പല അത്മായരും ജീവിതകാലയളവിൽ കുറച്ചുനാളത്തേക്കെങ്കിലും മിഷനിൽ ശുശ്രൂഷ ചെയ്യാൻ സന്നദ്ധത അറിയിച്ച് കടന്നുപോയി. അനവധി ഗ്രാമീണ ദൈവാലയങ്ങൾ മിഷനിൽ നിർമ്മിക്കപ്പെടാൻ മിഷൻ കോൺഗ്രസുകൾ നിമിത്തമായി.

മിഷൻ പ്രദേശങ്ങളുടെ യഥാർഥ അവസ്ഥ മനസ്സിലാക്കാൻ മിഷൻ കോൺഗ്രസ് സന്ദർശിച്ച ആബാലവൃദ്ധം ജനങ്ങൾക്കും സാധിച്ചു. ഇത്തരത്തിൽ സഭയ്ക്കു ലഭിക്കുന്ന നിരവധി അനുഗ്രഹങ്ങളെപ്രതിയാണ് ഓരോ വർഷവും ജി.ജി.എമ്മും മിഷൻ കോൺഗ്രസുകൾ അതിവിപുലമായി സംഘടിപ്പിച്ചുവരുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി അഭിവന്ദ്യ പിതാക്കന്മാരുടെ ആശീർവാദത്തോടെ ശ്രദ്ധേയമായ ശുശ്രൂഷകൾ നിർവഹിച്ച് മിഷൻ രംഗത്ത് പ്രവർത്തിച്ചുവരുന്നു.

ബൈബിൾ ഇല്ലാത്ത ഭാഷകളിൽ ബൈബിൾ നിർമ്മിച്ച് ലോകമെങ്ങുമുള്ള മിഷൻ മേഖലകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബൈബിൾ നിർമ്മാണ വിതരണ ശുശ്രൂഷ, മധ്യസ്ഥ പ്രാർഥനാശുശ്രൂഷ, മിഷൻ മേഖലകളിലെ ധ്യാനശുശ്രൂഷകൾ എന്നിങ്ങനെ മിഷനെ പരിപോഷിക്കാനായി പ്രതിജ്ഞാബദ്ധരാണ് ഫിയാത്ത് മിഷൻ.

മിഷൻ കോൺഗ്രസ് ദൈവത്തിന്റെ സാധ്യതകൾ

പാലക്കാട് നിന്നും കുറച്ച് അധികം യുവാക്കളുമായി മിഷൻ കോൺഗ്രസ് കാണാൻ വികാരിയച്ചന്റെ നേതൃത്വത്തിൽ തീരുമാനമായി. യുവാക്കളായതിനാൽ തന്നെ അവരെ ആദ്യം ലുലു മാൾ കാണിക്കാൻ തീരുമാനിച്ചു. അങ്ങനെ ലുലു മാൾ കണ്ടതിനുശേഷമാണ് എക്സിബിഷൻ കാണാൻ വരുന്നത്. അവസാന ദിനമായതിനാൽ മിഷനറിമാരെല്ലാം ഉച്ചയോടെ തന്നെ മിക്ക സ്റ്റാളുകളും പൂട്ടിക്കഴിഞ്ഞിരുന്നു. വിരലിലെണ്ണാവുന്ന സ്റ്റാളുകൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. പി.ജി. കഴിഞ്ഞ ഒരു യുവാവ്ഈ സ്റ്റാളുകൾ കണ്ടു പുറത്തിറങ്ങിയപ്പോൾ സെമിനാരിയിൽ ചേരാനുള്ള തീരുമാനമെടുത്തു. ഇപ്പോൾ ഈ വികാരിയച്ചൻ എല്ലാ വർഷവും മിഷൻ എക്സിബിഷൻ കാണിക്കാൻ കുട്ടികളെയും യുവാക്കളെയും കൊണ്ടുവരികയാണ്.

തൃശ്ശൂരിലെ അമ്മാടം എന്നുള്ള സ്ഥലത്തു നിന്നുള്ള പ്രാർഥനാ ഗ്രൂപ്പ് അംഗങ്ങൾ എറണാകുളത്തു നടന്ന മിഷൻ കോൺഗ്രസിൽ സംബന്ധിച്ചു തിരിച്ചുവരുമ്പോൾ അവർ ഒറീസ എന്ന സംസ്ഥാനത്തെ മിഷനെ നെഞ്ചോടുചേർത്ത് ഇന്ന് ഒറീസയിലെ മിഷനിൽ രണ്ട് ഗ്രാമീണദൈവാലയങ്ങളും അതുപോലെ ഒരു ബോയ്സ് ഹോസ്റ്റലും ഈ പ്രാർഥനാ ഗ്രൂപ്പിന്റെ ശ്രമഫലമായി മിഷനിൽ സംഭവിച്ചുകഴിഞ്ഞു.

സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും സീനിയർ മാനേജർ ആയി റിട്ടയർ ചെയ്ത തോമസ് അവിചാരിതമായാണ് മിഷൻ കോൺഗ്രസ് കാണാനിടയായത്. ഇന്ന് തന്റെ റിട്ടയർമെൻറ് ജീവിതം മിഷനായി ഉരിഞ്ഞുവച്ചിരിക്കുകയാണ് അദ്ദേഹം. വിവിധ മിഷനുകളിൽ മധ്യസ്ഥ പ്രാർഥനകൾ, ജെറീക്കോ പ്രാർഥനകൾക്കുമായും മറ്റനേകം റിട്ടയർ ചെയ്തവരെ അവരുടെ സമയവും സമ്പത്തും മിഷനിലേക്ക് എത്തിക്കാൻ പരിശ്രമിക്കുകയാണ്.കോയമ്പത്തൂരിൽ നിന്നുള്ള ലോറൻസ് മിഷൻ ധ്യാനത്തിൽ സംബന്ധിച്ചതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.