‘അത് ദൈവത്തിന്റെ പ്രവർത്തിയായിരുന്നു’ – മകളുടെ അത്ഭുതകരമായ രക്ഷപെടലിന്റെ സാക്ഷ്യവുമായി പിതാവ്

അവിശ്വസനീയമായിരുന്നു ആ സംരക്ഷണം. മൂന്നാം നിലയിൽ നിന്നും താഴേക്കു വീണ പെൺകുട്ടിയെ രക്ഷപെടുത്തിയത് അയൽവാസിയും അഗ്നിശമനാ സേനാംഗവുമായ വ്യക്തിയായിരുന്നു. ഈ സംഭവത്തെ പെൺകുട്ടിയുടെ പിതാവ് വിശേഷിപ്പിക്കുന്നത് ‘അത് ദൈവത്തിന്റെ പ്രവർത്തിയായിരുന്നു’ എന്നാണ്. ബ്രസീലിലെ പരൈബ (വടക്കുകിഴക്കൻ ബ്രസീൽ) സംസ്ഥാനത്തെ ജോവോ പെസോവ നഗരത്തിലാണ് സംഭവം.

കഴിഞ്ഞ ഒക്‌ടോബർ 26- നു നടന്ന ഈ സംഭവം സുരക്ഷാ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിക്ക് ഓട്ടിസം ഉണ്ടെന്നും തെരുവിലൂടെ കടന്നുപോകുന്ന വാഹനവ്യൂഹത്തിന്റെ ബഹളം കാരണം ബുദ്ധിമുട്ടിലായിരുന്നുവെന്നും കെട്ടിടത്തിലെ താമസക്കാർ പറയുന്നു. അങ്ങനെയാണ് പെൺകുട്ടി ജനാലയിലൂടെ പുറത്തേക്ക് ചാടുന്നത്.

ഈ പെൺകുട്ടി താമസിക്കുന്ന അതേ കെട്ടിടത്തിലാണ് അഗ്നിശമനാ സേനാംഗമായ തല്ലിത കെൽസിയീൻ താമസിക്കുന്നത്. അദ്ദേഹം പാർക്കിംഗ് സ്ഥലത്തായിരുന്നു. പെൺകുട്ടി വീഴുന്നതു കണ്ട് അപ്പാർട്ട്മെന്റ് മാനേജർ പാർക്കിംഗ് ഗ്രൗണ്ടിലൂടെ ഓടി. അത് തല്ലിത കാണുകയും ജനാലയിൽ തൂങ്ങിക്കിടക്കുന്ന പെൺകുട്ടിയെ, അവൾ താഴെ വീഴുന്നതിനു മുൻപ് അദ്ദേഹം രക്ഷിക്കുകയും ചെയ്തു. നിസ്സാര പരിക്കുകൾ പറ്റിയ പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നു.

പെൺകുട്ടിയെ രക്ഷിക്കാൻ വേണ്ടി സ്വയം അപകടത്തിൽപെടാനും തല്ലിത മടിച്ചില്ല. അടിയന്തര വൈദ്യസഹായം ഏർപ്പെടുത്തി പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. അവളുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

“അത് ദൈവത്തിന്റെ പ്രവർത്തിയായിരുന്നു”

തന്റെ മകളെ രക്ഷിക്കാൻ ദൈവം അയൽക്കാരനെ ഉപയോഗിച്ചതായി പെൺകുട്ടിയുടെ പിതാവ് ഇറാസ്മോ ഹെൻറിക് പറയുന്നു. “അത് ദൈവത്തിന്റെ പ്രവർത്തിയായിരുന്നു. ദൈവം, താൻ ആഗ്രഹിക്കുന്നവരെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കുമെന്ന് ഞാൻ എപ്പോഴും മനസിൽ വിശ്വസിക്കുന്നു. ആ വ്യക്തി താഴെ ഉണ്ടായിരുന്നത് ദൈവത്തിന്റെ കരുണയായിരുന്നു” – അദ്ദേഹം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.