ഏകീകൃത സിവിൽ കോഡിനെ സംബന്ധിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിൽ വ്യാജവാർത്ത

ഏകീകൃത സിവിൽ കോഡിനെ സീറോമലബാർ സഭ സ്വാഗതം ചെയ്തു എന്ന വിധത്തിൽ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ പേരിൽ ഒരു വ്യാജവാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് നടത്തിയിട്ടില്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്ത തികച്ചും വാസ്തവവിരുദ്ധവമാണെന്നും ഇതിനാൽ അറിയിക്കുന്നു.

ഫാ. ഡോ. ആന്റണി വടക്കേകര വി.സി. പി.ആർ.ഒ, സീറോമലബാർ സഭ &
സെക്രട്ടറി, മീഡിയാ കമ്മീഷൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.