‘ബോർഗോ ലൗദാത്തോ സി’ യിൽ പുതിയ ഫോട്ടോഗ്രാഫി പ്രദർശനം ആരംഭിച്ചു; പ്രമേയം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള മൃദുലവും സങ്കീർണ്ണവുമായ ബന്ധം വ്യക്തമാക്കുന്ന ‘മനുഷ്യനും പ്രകൃതിയും: നേർത്ത സന്തുലിതാവസ്ഥകൾ’ എന്ന പേരിൽ പുതിയ ഫോട്ടോഗ്രാഫി പ്രദർശനത്തിന് വത്തിക്കാനിൽ തുടക്കമായി. കാസിൽ ഗഡോൾഫോയിലെ പേപ്പൽ ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ബോർഗോ ലൗദാത്തോ സിയിലാണ് (Borgo Laudato Si’) ഈ അപൂർവ്വ ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

പ്രിൻസ് ആൽബർട്ട് രണ്ടാമൻ ഓഫ് മൊണാക്കോ ഫൗണ്ടേഷൻ, ജോൺ പോൾ രണ്ടാമൻ ഫൗണ്ടേഷൻ ഫോർ യൂത്ത് എന്നിവയുടെ സംയുക്ത സംരംഭത്തിലാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രകൃതി സംരക്ഷണവും പരിസ്ഥിതി ബോധവൽക്കരണവും ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ‘സൃഷ്ടിയുടെ പരിപാലനം: മനസ്സിലാക്കുക, പ്രവർത്തിക്കുക’ എന്ന വിഷയത്തിൽ പ്രത്യേക ചർച്ചയും നടന്നു. ആത്മീയ പ്രതിനിധികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രകൃതിയെ അടുത്തറിയാനും പരിസ്ഥിതി സംരക്ഷണത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനും ആഹ്വാനം ചെയ്യുന്ന ഈ പ്രദർശനം ജൂലൈ മാസം അവസാനിക്കുന്നത് വരെ സന്ദർശകർക്കായി തുറന്നിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.