യെമനിൽ എല്ലാ ദിവസവും ഒരു കുട്ടി വീതം യുദ്ധത്തിന് ഇരയാകുന്നുവെന്ന് റിപ്പോർട്ട്

യെമനിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ 2022- ൽ എല്ലാ ദിവസവും ഒരു കുട്ടി വീതം യുദ്ധത്തിന് ഇരയാകുന്നു എന്ന് റിപ്പോർട്ട്. ജനുവരി ഒന്നു മുതൽ നവംബർ 15 വരെ പ്രായപൂർത്തിയാകാത്ത 333 കുട്ടികളെയാണ് യുദ്ധം ബാധിച്ചത്. അതിൽ 92 പേർ മരിക്കുകയും 241 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തിന് ഇരകളായ കുട്ടികൾ പട്ടിണി, വെള്ളത്തിന്റെയും മരുന്നുകളുടെയും അഭാവം എന്നിവ മൂലം ക്ലേശിക്കുകയാണ്. ആറു മാസമായി നിലനിൽക്കുന്ന വെടി നിർത്തൽ മാത്രമാണ് ദുരിതത്തിന് ഭാഗികമായി ആശ്വാസമായത്.

യെമനിൽ, യുദ്ധം കാരണം ഒരു കുട്ടിയെങ്കിലും ദിവസവും മരിക്കുകയോ, ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്നുണ്ട്. പ്രായപൂർത്തിയാകാത്തവർക്കെതിരായ സംഘർഷം മൂലമുണ്ടാകുന്ന അക്രമത്തെക്കുറിച്ചുള്ള വിവരങ്ങൾ ഈ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര എൻ‌ജി‌ഒ സേവ് ദി ചിൽഡ്രന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നു. അതനുസരിച്ച് ഒരു വർഷത്തിനിടെ 330 കുട്ടികളെങ്കിലും കൊല്ലപ്പെടുകയോ, പരിക്കേൽക്കുകയോ ചെയ്യപ്പെടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.