മെക്സിക്കോയിൽ ഭൂചലനം: കേടുപാടുകൾ സംഭവിച്ചത് എട്ട് പള്ളികൾക്ക്

സെപ്റ്റംബർ 19 തിങ്കളാഴ്ച മെക്സിക്കോയിൽ ഉണ്ടായ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ എട്ട് പള്ളികൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രാദേശിക സമയം ഉച്ചക്ക് 1:05 നാണ് ഭൂചലനം ഉണ്ടായത്. നിരവധി ആരാധനാലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും വിശ്വാസികൾക്ക് ആർക്കും പരിക്കില്ല. ഭൂകമ്പത്തിൽ രണ്ട് പേർ മരിച്ചതായാണ് റിപ്പോർട്ട്.

തംഗമണ്ഡാപിയോയിലെ ഒരു കത്തോലിക്കാ ദൈവാലയവും മറ്റ് ഏഴ് കത്തോലിക്കാ ദൈവാലയങ്ങളും ഇതിൽ ഉൾപ്പെടുന്നു. “ഈ ദൈവാലയങ്ങളിൽ വരുന്ന വിശ്വാസികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി, സംഭവിച്ച കേടുപാടുകൾ പരിഹരിക്കുന്നതിന് നമ്മുടെ ഇടവകകളെ പിന്തുണയ്ക്കാൻ നമുക്ക് തയ്യാറാകാം” -രൂപതയിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

1985 ലും 2017 ലും ഉണ്ടായ മറ്റ് രണ്ട് വലിയ ഭൂകമ്പങ്ങളുടെ വാർഷികത്തിലാണ് വീണ്ടും ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മൈക്കോകാൻ സംസ്ഥാനത്തെ കോൾകോമൻ പട്ടണത്തിൽ നിന്ന് 49 മൈൽ അകലെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.