വ്യത്യസ്ത ആശയവുമായി അസ്സീസി ഉടമ്പടി

ഫ്രാൻസിസ് പാപ്പായും സാമ്പത്തിക വിദഗ്ദ്ധരും വ്യവസായ സംരംഭകരും പരിവർത്തനത്തിന്റെ ശില്പികളുമായ യുവജനങ്ങളും ചേർന്ന് അസ്സീസി ഉടമ്പടിയിൽ ഒപ്പു വച്ചു. പാപ്പാ ഇറ്റലിയിലെ അസ്സീസിയിൽ വിളിച്ചുകൂട്ടിയ ‘ഫ്രാൻചെസ്കൊയുടെ സമ്പദ്ഘടന’ അഥവാ, ‘ഇക്കോണമി ഓഫ് ഫ്രാൻചെസ്കൊ’ എന്ന ത്രിദിന കൂടിക്കാഴ്ചയുടെ സമാപനദിനത്തിൽ, ശനിയാഴ്ചയാണ് ഈ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത്.

തങ്ങളുടെ തലമുറയിൽ നിക്ഷിപ്തമായ ഉത്തരവാദിത്വത്തെക്കുറിച്ച് അവബോധം പുലർത്തിക്കൊണ്ട്, തങ്ങൾ സുവിശേഷത്തിഅസ്സീസി സമ്പദ്ഘടനയായിത്തീരുന്ന ഇന്നിന്റെയും നാളത്തെയും സാമ്പത്തികവ്യവസ്ഥക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കാൻ വ്യക്തിപരമായും സംഘാതമായും ശ്രമിക്കുമെന്ന് അവർ ഉടമ്പടിയുടെ തുടക്കത്തിൽ വ്യക്തമാക്കി. ആയുധങ്ങളുടെ, വിശിഷ്യ ഏറ്റം സംഹാരശേഷിയുള്ള ആയുധങ്ങളുടെ വ്യാപനത്തെ ചെറുക്കുന്ന ഒരു സമ്പദ്ഘടനയാണ് തങ്ങൾ വിഭാവനം ചെയ്യുന്നതെന്നും അത് യുദ്ധത്തിന്റേതല്ല മറിച്ച് സമാധാനത്തിന്റേതാണെന്നും ഉടമ്പടി വ്യക്തമാക്കുന്നു.

ഈ സമ്പദ്ഘടന മനുഷ്യവ്യക്തിയുടെയും കുടുംബത്തിന്റെയും ജീവന്റെയും സേവനത്തിനുള്ളതും സകല സ്ത്രീപുരുഷന്മാരോടും ആബാലവൃദ്ധം ജനങ്ങളോടും സമൂഹത്തിൽ തഴയപ്പെട്ടവരോടും ദുർബ്ബലരോടും ആദരവ് പുലർത്തുന്നതുമായിരിക്കുമെന്നും ഉടമ്പടിയിൽ വിവരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.