ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ വീണ്ടും എബോള വ്യാപനം: വിമത സംഘങ്ങളുടെ സാന്നിധ്യം മൂലം പ്രതിസന്ധിയിലായി ആരോഗ്യപ്രവർത്തകർ

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) എബോള വൈറസ് ബാധ വീണ്ടും പടർന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ നിലനിൽക്കുന്ന സായുധ സംഘർഷങ്ങളും വിമതരുടെ സാന്നിധ്യവും ആരോഗ്യപ്രവർത്തനങ്ങൾക്ക് വലിയ തടസ്സമായി മാറുകയാണ്. കിഴക്കൻ കോംഗോയിലെ സംഘർഷങ്ങൾ കാരണം ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്തത് രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുക്കുകയാണ്.

അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ മേഖലകളിൽ ജനങ്ങളുടെ നിരന്തരമായ സഞ്ചാരം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നതായി ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി. യുദ്ധവും രോഗബാധയും ഒരുപോലെ നേരിടേണ്ടി വരുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഭയും സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. അഭയാർഥികളെ സ്വാഗതം ചെയ്യുക, അടിയന്തര സഹായങ്ങൾ എത്തിക്കുക, എബോളയെക്കുറിച്ചുള്ള ബോധവൽക്കരണം നൽകുക എന്നിവയാണ് സഭയുടെ നേതൃത്വത്തിൽ പ്രധാനമായും ചെയ്തുവരുന്നത്.

സമാധാനവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണെന്നും, ദശാബ്ദങ്ങളായി തുടരുന്ന അക്രമങ്ങൾ ജനങ്ങളിൽ നിന്ന് പ്രതീക്ഷ നഷ്ടപ്പെടുത്തുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.