സിറിയയിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ മറക്കരുത്: ഫ്രാൻസിസ് പാപ്പാ

സിറിയയിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരോടുള്ള തന്റെ അടുപ്പം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ജൂൺ 20-ന് മെൽകൈറ്റ് ഗ്രീക്ക്-കത്തോലിക്കാ സഭയുടെ ബിഷപ്പുമാരുമായി വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“സിറിയയിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ മറക്കരുത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കിഴക്കൻ യൂറോപ്പിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ശ്രദ്ധ തിരിക്കാൻ കാരണമായിട്ടുണ്ട്. എങ്കിലും പന്ത്രണ്ടു വർഷങ്ങളായി സിറിയയിൽ നടക്കുന്നത് മറക്കരുത്. അവിടെയുള്ള കുടുംബങ്ങളുടെ ഹൃദയങ്ങളിൽ നിന്ന് പ്രത്യാശ അസ്തമിക്കാൻ ഇടവരുത്തരുത്. അതുകൊണ്ടു തന്നെ സിറിയയിലെ പ്രശ്നങ്ങൾക്ക് ന്യായവും നീതിയുക്തവുമായ പരിഹാരം കണ്ടെത്താൻ ഞാൻ രാജ്യത്തിനകത്തും അന്താരാഷ്ട്ര സമൂഹത്തിലും ഉത്തരവാദിത്വമുള്ള എല്ലാവരോടും അഭ്യർത്ഥിക്കുന്നു” – പാപ്പാ പറഞ്ഞു. 2013-ൽ സിറിയയുടെ സമാധാനത്തിനായി വത്തിക്കാനിൽ നടന്ന പ്രാർത്ഥനയും പാപ്പാ ഈ അവസരത്തിൽ അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.