വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളെ ഗർഭഛിദ്രം നടത്തുകയോ ദയാവധം ചെയ്യുകയോ അരുത്: ഫ്രാൻസിസ് പാപ്പ

വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളെ ഗർഭഛിദ്രം നടത്തുകയോ, ദയാവധം ചെയ്യുകയോ അരുതെന്ന് ഫ്രാൻസിസ് പാപ്പ. ഏപ്രിൽ 11-ന് രാവിലെ നടത്തിയ രണ്ട് പ്രഭാഷണങ്ങളിൽ  ജീവന്റെ സംരക്ഷണത്തിനും വൈകല്യമുള്ള ഗർഭസ്ഥ ശിശുക്കൾ ഉൾപ്പെടെ ഏറ്റവും ദുർബലരായവരുടെ സംരക്ഷണത്തിനും ആയി ഫ്രാൻസിസ് മാർപാപ്പ നടത്തിയ ആഹ്വാനത്തിലാണ് ഇപ്രകാരം പറഞ്ഞത്.

“മരണ സംസ്കാരത്തോട് ‘നോ’ എന്നു പറയുവാൻ സാധിക്കണം. ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ വൈകല്യങ്ങലുള്ള നിരവധി വ്യക്തികളും കുടുംബങ്ങളും ഒറ്റപ്പെടുന്നതിനും സാമൂഹിക ജീവിതത്തിൽ നിന്നും അകന്നു പോകുന്നതിനും കാരണമാകുന്നുണ്ട്. കൂടുതൽ വികസിത രാജ്യങ്ങളിൽ വൈകല്യമുള്ളവർ പാർശ്വവൽക്കരണത്തിന്റെ ഇരകളാണ്”- പാപ്പ ചൂണ്ടിക്കാട്ടി.

“അത്തരമൊരു മാനസികാവസ്ഥ ഏറ്റവും ദുർബലരായവരുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനങ്ങളിലേക്കും ഗുരുതരമായ അനീതികളിലേക്കും അസമത്വത്തിന്റെ സാഹചര്യങ്ങളിലേക്കും നയിക്കും. ഇത് ലാഭം, കാര്യക്ഷമത, വിജയം എന്നിവ മാത്രം ലക്ഷ്യം വച്ചുള്ള മാനസികാവസ്ഥയിൽ നിന്നാണ് ഉണ്ടാകുന്നത്.”- പാപ്പ മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.