ദൈവവിളികൾ വളർത്തുന്നതിനുള്ള താക്കോൽ ദിവ്യകാരുണ്യ ആരാധനയെന്നു റിപ്പോർട്ട്

ദൈവവിളികളും പൗരോഹിത്യവിളിയും യുവജങ്ങൾക്കിടയിൽ വളർത്തുന്നതിന്  വ്യക്തിപരമായ പ്രോത്സാഹനവും ദിവ്യകാരുണ്യ ആരാധനയും നിർണ്ണായക പങ്ക്  വഹിക്കുന്നു എന്ന് പഠന റിപ്പോർട്ട്. ഏപ്രിൽ 15 – ന് ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റി അപ്പോസ്‌തോലേറ്റിലെ അപ്ലൈഡ് റിസർച്ച് സെൻ്റർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

ഈ വർഷം ഏപ്രിൽ 21 – ന്, ഈസ്റ്ററിന്റെ നാലാം ഞായറാഴ്ച ലത്തീൻ സഭയിൽ ആചരിക്കുന്ന 61-ാം വാർഷിക ലോക പ്രാർഥനാ ദിനത്തിന്റെ മുന്നോടിയായാണ് റിപ്പോർട്ട് വരുന്നത്. സർവേയിൽ യു.എസിലെ 128 രൂപതകളിൽ നിന്നും 29 സന്യാസ സമൂഹങ്ങളിൽ നിന്നും ഉള്ള വൈദികാർഥികൾ പങ്കെടുത്തു. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം ആളുകളും പറഞ്ഞത് തങ്ങൾ 16 വയസ്സുള്ളപ്പോഴാണ് ആദ്യമായി ഒരു പൗരോഹിത്യത്തെ കുറിച്ച് ചിന്തിച്ചത് എന്നാണ്. ഇപ്പോൾ അവരുടെ ശരാശരി പ്രായം 34 ആയിരുന്നു.

ആഴമായ ക്രൈസ്തവ വിശ്വാസവും കുടുംബത്തിലോ ബന്ധത്തിന്റെ ഉള്ള വൈദികരുടെയോ സന്യസ്തരുടെയോ സാന്നിധ്യവും ആണ് ഇവരിൽ ഭൂരിഭാഗം ആളുകളെയും പൗരോഹിത്യത്തിലേയ്ക്ക് നയിച്ചത്. തങ്ങളുടെ വിളി കണ്ടെത്തുന്നതിന് ദിവ്യകാരുണ്യ ആരാധന തങ്ങളെ ഏറെ സഹായിച്ചു എന്ന് സർവേയിൽ പങ്കെടുത്ത 75 % പേരും വെളിപ്പെടുത്തി. സെമിനാരിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ദിവ്യകാരുണ്യത്തിനു മുമ്പാകെ പതിവായി പ്രാർഥിച്ചിരുന്നതായി ഇവർ അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്ത 71% പേർക്കും ജപമാല പ്രിയപ്പെട്ട പ്രാർഥനയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.