മരണം അവസാനമല്ല, പുതിയൊരു തുടക്കമാണ്: ഫ്രാൻസിസ് പാപ്പ

ക്രിസ്തുവിന്റെ പുനരുത്ഥാനത്തോടെ തിന്മയുടെ ശക്തി ഇല്ലാതായെന്നും, മരണം പുതിയൊരു ജീവിതത്തിലേക്കുള്ള തുടർച്ചയായി മാറുന്നുവെന്നും ഫ്രാൻസിസ് പാപ്പ. സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

ക്രിസ്തുവിന്റെ മരണ-ഉത്ഥാനങ്ങളുടെ അടിസ്ഥാനത്തിലാണ്, മനുഷ്യജീവിതത്തിന്റെയും മരണത്തിന്റെയും പ്രത്യേകതകളെക്കുറിച്ച് പാപ്പ ഉദ്ബോധിപ്പിച്ചത്. “യേശുവിന്റെ പുനരുത്ഥാനത്തോടെ തിന്മയ്ക്ക് ഇനിമേൽ ശക്തിയില്ല. പരാജയം പുനഃരാരംഭിക്കുന്നതിൽ നിന്ന് തടയാൻ കഴിയരുത്. മരണം പുതിയൊരു ജീവിതത്തിലേക്കുള്ള തുടക്കത്തിലേക്കുള്ള വഴിയായി മാറുന്നു” – പാപ്പ കുറിച്ചു.

പൊതുകൂടിക്കാഴ്ച എന്ന ഹാഷ്‌ടാഗോടു കൂടിയായിരുന്നു പാപ്പ, ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മരണത്തെക്കുറിച്ചുള്ള ചിന്ത പങ്കുവച്ചത്. അന്നേദിവസം വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാ സമ്മേളനത്തിലും യേശുവിന്റെ ജീവിത-മരണ-ഉത്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യജീവിതത്തിനു കൈവന്ന വളർച്ചയെക്കുറിച്ച് പാപ്പ സംസാരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.