ഉക്രൈനു വേണ്ടി പ്രാർത്ഥിക്കുന്നത് തുടരാൻ ആവശ്യപ്പെട്ട് കീവിലെ ബിഷപ്പ്

ഉക്രൈൻ യുദ്ധം നൂറു ദിവസം പിന്നിടുമ്പോൾ രാജ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നത് തുടരാൻ ആവശ്യപ്പെട്ട് കീവിലെ ബിഷപ്പായ വിറ്റാലി ക്രിവിറ്റ്സ്കി. ജൂൺ ഒന്നിന് നൽകിയ ഒരു ടെലിഫോൺ അഭിമുഖത്തിലാണ് ബിഷപ്പ് ഇപ്രകാരം പറഞ്ഞത്.

“ഉക്രൈൻ സംഘർഷം 100 ദിവസങ്ങൾ പിന്നിടുമ്പോൾ, അന്താരാഷ്ട്ര സമൂഹങ്ങളുടെ സഹായം ആവശ്യമായ ഒരു രാജ്യമായി അത് മാറിയിരിക്കുകയാണ്. ബുച്ച, ഇർപിൻ, മരിയുപോൾ പോലുള്ള നഗരങ്ങൾ ഇന്ന് ആളുകൾക്ക് നന്നായി അറിയാം. ഈ യുദ്ധം ബന്ധങ്ങളെപ്പോലും മാറ്റിമറിച്ചു. നമുക്കു ചുറ്റും ജീവിച്ചിരുന്ന, നമ്മുടെ സുഹൃത്തുക്കളല്ലാത്ത ആളുകൾ ഒറ്റരാത്രി കൊണ്ടാണ് നമ്മുടെ സഹോദരന്മാരായി മാറിയത്. ഇന്ന് നമുക്ക് ഏറ്റവും ആവശ്യമുള്ളത് നിരന്തരമായ പ്രാർത്ഥനയാണ്. ഉക്രൈനു വേണ്ടി പ്രാർത്ഥിക്കുന്നത് എല്ലാവരും തുടരുക” – ബിഷപ്പ് പറഞ്ഞു.

ഫെബ്രുവരി 24-ന് ഉക്രൈനിൽ ആരംഭിച്ച റഷ്യൻ അധിനിവേശം ജൂൺ മൂന്നിന് 100 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. പതിനായിരക്കണക്കിന് ഉക്രേനിയക്കാരാണ് ഇതുവരെ യുദ്ധത്തിൽ കൊല്ലപ്പെട്ടതെന്ന് ഉക്രൈൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു. ഇതുവരെ 1,300- ലധികം റഷ്യൻ സൈനികരുടെ മരണവും റഷ്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ഉക്രൈനിൽ നിന്ന് ഏകദേശം ഏഴ് ദശലക്ഷം ഉക്രേനിയക്കാരാണ് ഇതിനോടകം പലായനം ചെയ്തിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.