മ്യാൻമറിൽ സംഘർഷം അക്രമാസക്തമായി; വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെ വൈദികന് വെടിയേറ്റു

മ്യാൻമറിലെ കച്ചിൻ സംസ്ഥാനത്ത് വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെ വൈദികന് വെടിയേറ്റു. ഈ മേഖലയിൽ സൈനിക ഭരണകൂടവും പ്രതിരോധ സേനയും തമ്മിലുള്ള അക്രമാസക്തമായ സംഘർഷത്തിനിടയിലാണ് ആക്രമണമുണ്ടായതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

മ്യാൻമറിലെ വടക്കൻ മേഖലയിലെ മൊഹ്‌നിൻ പട്ടണത്തിലെ സെൻ്റ് പാട്രിക്‌സ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ ഫാ. പോൾ ഖ്വി ഷെയ്ൻ ഓങ്ങിനെ മുഖംമൂടി ധരിച്ച അക്രമികൾ വെടിവെയ്ക്കുകയായിരുന്നു. അദ്ദേഹത്തെ ഉടൻ തന്നെ മൊഹ്‌നിനിലെ ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തിന്റെ കാരണം അജ്ഞാതമാണ്, വെടിവച്ചവർ ഇപ്പോഴും ഒളിവിലാണെന്നാണ് റിപ്പോർട്ട്.

2021 ഫെബ്രുവരിയിൽ സൈനിക അട്ടിമറിയിലൂടെ ഓങ് സാൻ സൂകിയെ പുറത്താക്കിയതുമുതൽ, മ്യാൻമർ അക്രമാസക്തമായ സംഘർഷങ്ങളാൽ തകർന്നിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.