വിശുദ്ധ നാട്ടിൽ ദൈവാലയം ആക്രമിക്കപ്പെട്ടു; നീതി ആവശ്യപ്പെട്ട് കത്തോലിക്കാ നേതാക്കൾ

ഒക്‌ടോബർ 28- ന് പാലസ്തീനായിലെ ബെയ്റ്റ് സഹോറിലെ ഗ്രീക്ക് ഓർത്തഡോക്‌സ് ദൈവാലയത്തിനു നേരെയുണ്ടായ ആക്രമണത്തിൽ അടിയന്തര അന്വേഷണം വേണമെന്നും ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കത്തോലിക്കാ നേതാക്കൾ.

ദൈവാലയത്തിനു നേരെ ഒരു സംഘം കല്ലെറിയുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒക്ടോബർ 29- ന് സെബാസ്റ്റ്യയിലെ ഗ്രീക്ക് ഓർത്തഡോക്സ് ആർച്ചുബിഷപ്പ് തിയോഡോസിയോസ് (അറ്റല്ല ഹന്ന) ഒരു പ്രസ്താവനയിൽ ഈ ആക്രമണത്തെ അപലപിച്ചു. വിശുദ്ധ നാട്ടിലെ പള്ളികൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണത്തിൽ അന്നാട്ടിലെ കത്തോലിക്കാ സഭകളുടെ തലവന്മാരുടെ കൗൺസിൽ വേദന അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.