കുരിശിന്റെ വഴിയിലെ ഓരോ സ്റ്റേഷനുകളെയും പ്രതിനിധീകരിച്ച് കുട്ടികൾ

ഏതാനും ദിവസങ്ങൾക്ക് മുൻപ് എൽ സാൽവദോറിൽ നടന്ന കുരിശിന്റെ വഴിയിൽ, ക്രിസ്തുവിന്റെ പീഡാനുഭവത്തിലെ ഓരോ ഭാഗങ്ങളെയും പ്രതിനിധീകരിച്ച് ആറ് വയസ്സ് മുതൽ പ്രായമുള്ള കുട്ടികൾ. എൽ സാൽവദോറിലെ നഗരമായ വിക്ടോറിയയിൽ നടന്ന കുരിശിന്റെ വഴിയിലാണ് കുട്ടികൾ ഇപ്രകാരം പങ്കാളികളായത്.

14 സ്റ്റേഷനുകളിലും, കുട്ടികൾ ക്രിസ്തുവിനെയും കന്യാമറിയത്തെയും റോമൻ പടയാളികളെയും കുരിശുവഹിച്ചുകൊണ്ട് നടന്ന ക്രിസ്തുവിനെ പിന്തുടർന്ന ആളുകളെയും പ്രതിനിധീകരിച്ചു. ഓരോ സ്റ്റേഷനുകളിലെയും വ്യാഖ്യാനങ്ങളും കുട്ടികൾ തന്നെയാണ് പറഞ്ഞത്. വിക്ടോറിയയിലെ ഇടവ വൈദികനായ ഫാ. മോടിയേൽ റൊമേറോയാണ് കുട്ടികളുടെ പങ്കാളിത്തത്തെക്കുറിച്ച് എടുത്തുപറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.