കേന്ദ്ര കാർഷിക വായ്പാപദ്ധതി കേരളത്തിൽ നടപ്പാക്കണം: കത്തോലിക്ക കോൺഗ്രസ്സ് 

രാജ്യത്തെ കർഷകരുടെ ഉന്നമനത്തിനായി 1% പലിശനിരക്കിൽ കേന്ദ്രസർക്കാർ കാർഷിക – ഡയറി – ഫിഷറീസ് സംഘങ്ങൾക്ക് നബാർഡ് വഴി നൽകുന്ന കാർഷിക വായ്പാപദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതി.

സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ അനുസരിച്ച് മോഡൽ ബൈലോയിൽ മാറ്റംവരുത്താമെന്നിരിക്കെ, അതിനായി സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ കർഷകക്ഷേമത്തിനുവേണ്ടി നിലകൊള്ളണം.

കേരളത്തിലെ വായ്പാ സഹകരണസംഘങ്ങൾ ഇവിടുത്തെ സഹകരണ ബാങ്കുകളാണ്. സഹകരണ മേഖലയിൽ ഉത്തരവാദിത്വപ്പെട്ട സമിതികളുടെ മോണിറ്ററിംഗ് ഇന്ന് അനിവാര്യവുമാണെന്നത് ഓരോദിവസവും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ കർഷകർക്ക് പ്രയോജനകരമായ ആനുകൂല്യങ്ങൾ മേടിച്ചുനൽകാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.