ലോക ജപമാലദിനം ആഘോഷിക്കാനൊരുങ്ങി വിശ്വാസികൾ

ലോക ജപമാലദിനം ഒരുമിച്ച് ആഘോഷിക്കാനൊരുങ്ങി വൈദികരും സന്യാസിനികളും അത്മായരും. മെയ് 13 -ന് ഫാത്തിമ മൂവ്മെന്റ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈ ആഘോഷം നടക്കുന്നത്.

“തങ്ങളുടെ ഇടവക വികാരിയുടെ അനുവാദത്തോടെ ദേവാലയത്തിൽ ഏതു വൈദികനും സന്യാസിനിക്കും അത്മായനും ഈ തിരുനാൾ പരിശുദ്ധ കുർബാനയോടെയും ദിവ്യകാരുണ്യ ആരാധനയോടു കൂടെയും ആഘോഷിക്കാം” – ഫാത്തിമ മൂവ്മെന്റ് സംഘടന അറിയിച്ചു. ദിവ്യകാരുണ്യ ആരാധന നടത്താൻ കഴിയുന്ന സ്കൂളുകളിലോ, ഹോസ്പിറ്റലുകളിലോ, ജയിലുകളിലോ ഈ തിരുനാൾ ആഘോഷിക്കാമെന്നും സംഘടന കൂട്ടിച്ചേർത്തു. ദിവ്യകാരുണ്യ ആരാധനയിൽ വൈദികൻ ജപമാല പ്രാർത്ഥനയും ചൊല്ലുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.