ഫ്രാൻസിൽ ഇസ്ലാം മതവിശ്വാസിയുടെ ആക്രമണത്തിൽ ക്രൈസ്തവൻ കൊല്ലപ്പെട്ടു

ഫ്രാൻസിൽ ഇസ്ലാം മതവിശ്വാസിയായ മുഹമ്മദിന്റെ ആക്രമണത്തിൽ 40-കാരനായ ക്രൈസ്തവൻ അൽബാൻ ജേർവേയ്‌സ്‌ കൊല്ലപ്പെട്ടു. മെയ് 10-ന് മാർസെയിലാണ് ആക്രമണം നടന്നത്.

അൽബാൻ ജേർവേയ്‌സ്‌ മാർസെയിലിലെ ലാവെറൻ ആശുപത്രിയിലെ മിലിട്ടറി റേഡിയോളജിസ്റ്റാണ്. സെവിഗ്നെ കത്തോലിക്കാ സ്കൂളിൽ പഠിക്കുന്ന തന്റെ രണ്ട് കുട്ടികളെ കൂട്ടിക്കൊണ്ടു വരാൻ പോയപ്പോഴായിരുന്നു അദ്ദേഹം ആക്രമണത്തിന് ഇരയായത്. ‘അല്ലാഹുവിന്റെ നാമത്തിൽ’ എന്ന് ആക്രോശിച്ചുകൊണ്ട് പത്തു തവണ ആക്രമി അദ്ദേഹത്തെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജേർവേയ്‌സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏതാനും ദിവസങ്ങൾക്കു ശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആക്രമണം നടത്തിയ മുഹമ്മദ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. അല്ലാഹുവിന്റെ നാമത്തിലാണ് താൻ ഈ ആക്രമണം നടത്തിയതെന്ന് അറസ്റ്റിലായ ശേഷം ഇദ്ദേഹം പോലീസിനോട് പറഞ്ഞു. ഇതൊരു തീവ്രവാദ ആക്രമണമല്ലെന്നും അക്രമിക്ക് മാനസികപ്രശ്‍നങ്ങളുണ്ടെന്നുമാണ് പോലീസ് പറയുന്നത്.

ചില മാധ്യമങ്ങൾ മാത്രമാണ് ഈ ആക്രമണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. ഫ്രാൻസിൽ ഈ കേസിന് അധികം മാധ്യമശ്രദ്ധ ലഭിച്ചില്ല എന്നതാണ് വസ്‌തുത. ദൈനംദിന ആക്രമണത്തിന്റെ നിസ്സാരവൽക്കരണത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഫ്രാൻസിലെ എഴുത്തുകാരനായ മാക്സിം ടാൻഡോനെറ്റ് ഒരു ലേഖനത്തിൽ കുറിച്ചു.

മനോരോഗത്തെയും മതഭ്രാന്തിനെയും വിവേചിച്ചറിയാൻ പ്രയാസമാണ്. മാർസെയിൽ നടന്ന ഈ ദുരന്തത്തിൽ മാധ്യമങ്ങൾ നിശബ്ദത പാലിക്കുന്നതിനെ മാക്സിം വിമർശിച്ചു. ഫ്രാൻസിൽ പത്തു വർഷമായി ഇസ്ലാമിക ഭീകരതയുടെ ഇരകളായത് 250-ലധികം പേരാണെന്നാണ് കണക്ക്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.