ഉക്രൈനിലെ കത്തോലിക്കാ സഭ നാമാവശേഷമാക്കപ്പെടുമെന്ന് കത്തോലിക്കാ ബിഷപ്പുമാർ

റഷ്യൻ അധിനിവേശം വിജയിച്ചാൽ ഉക്രൈനിലെ കത്തോലിക്കാ സഭ നാമാവശേഷമാക്കപ്പെടുമെന്ന് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി ഉക്രേനിയൻ കത്തോലിക്കാ ബിഷപ്പുമാർ. ഒക്ടോബർ 30 -ന് വാഷിംഗ്ടൺ ഡിസിയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സംഘടിപ്പിച്ച പാനൽ ചർച്ചയ്ക്കുശേഷമാണ് ബിഷപ്പുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

“ഓരോ ദിവസവും നിരവധി കത്തോലിക്കർ മരിക്കുന്നു. റഷ്യൻ അധിനിവേശത്തിൻകീഴിൽ ഉക്രേനിയൻ സഭ ഒരു ദൃശ്യശരീരമായി നിരന്തരം നാമാവശേഷമാക്കപ്പെടുന്നു. ഈ അടിച്ചമർത്തൽ വളരെക്കാലം നീണ്ടുനിൽക്കുകയാണെങ്കിൽ അടിസ്ഥാനപരമായി സഭ അണഞ്ഞുപോകും” – ആർച്ചുബിഷപ്പ് ബോറിസ് ഗുഡ്‌സിയാക്ക് പങ്കുവച്ചു. 2022 -ൽ പുറത്തിറങ്ങിയ ഐ.ആർ.എഫ് റിപ്പോർട്ടനുസരിച്ച്, യുദ്ധം ആരംഭിച്ചതുമുതൽ റഷ്യൻ അധിനിവേശപ്രദേശങ്ങളിലെ പുരോഹിതന്മാരും മറ്റു മതനേതാക്കളും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

“റഷ്യൻ സർക്കാർ തങ്ങളുടെ പ്രദേശങ്ങളിൽ മതസംഘടനകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. റഷ്യ വിജയിച്ചാൽ ഉക്രൈനിലെ കത്തോലിക്കാ സഭയ്ക്ക് ഇതിലും മോശമായ വിധി പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു” – ബിഷപ്പ് വിറ്റാലി ക്രിവിറ്റ്‌സ്‌കി പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.