സ്പാനിഷ് ദേശീയ ഫുട്ബോൾ ടീം പരിശീലകന് കത്തോലിക്കാ സഭയുടെ പുരസ്കാരം

സ്പാനിഷ് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനും (ഡയറക്ടർ ടെക്നിക്) ലോക ചാമ്പ്യനുമായ ലൂയിസ് ഡി ലാ ഫുഎന്തെയ്ക്ക് കത്തോലിക്കാ സഭയുടെ ആദരം. സഭയുടെ വിദ്യാഭ്യാസ കൗൺസിൽ പുതിയതായി ഏർപ്പെടുത്തിയ ‘സ്റ്റെല്ല പുരസ്കാരം’ നൽകിയാണ് അദ്ദേഹത്തെ ആദരിച്ചത്.

കായിക രംഗത്തിലൂടെയും പരിശീലനത്തിലൂടെയും നൽകിയ മികച്ച വിദ്യാഭ്യാസപരമായ സംഭാവനകളും പ്രചോദനാത്മകമായ മാതൃകയും മുൻനിർത്തിയാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്. വ്യക്തികളുടെയും സമൂഹത്തിന്റെയും വളർച്ചയിൽ കായികമേഖലയ്ക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്ന സഭയുടെ കാഴ്ചപ്പാടിന് അടിവരയിടുന്നതാണ് ഈ പുരസ്കാരം.

ലൂഗോ രൂപതാ മെത്രാനും എപ്പിസ്കോപ്പൽ കമ്മീഷൻ പ്രസിഡന്റുമായ മോൺ. അൽഫോൻസോ കരാസ്കോ റൂക്കോ, ബിഷപ്പുമാർ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസ മേഖലയിലും കായിക രംഗത്തും നൽകുന്ന വിശിഷ്ടമായ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സഭ ഈ പുരസ്കാരം സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.