
നോഹയുടെ കാലത്തെ വെള്ളപ്പൊക്കത്തിന്റെയും ലോത്തിന്റെ കാലത്തെ സോദോമിന്റെ നാശത്തിന്റെയും കാര്യങ്ങൾ ഇസ്രായേൽക്കാരുടെ സാധാരണ സംഭാഷണത്തിന്റെ ഭാഗമായിരുന്നു. അത്തരം വലിയ ദുരന്തങ്ങളുണ്ടായ സമയത്തും ആളുകൾ സാധാരണ രീതിയിൽ അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നുവെന്ന് യേശു തന്റെ ഒപ്പമുള്ളവരെ ഓർമിപ്പിക്കുന്നു.
മുന്നറിയിപ്പുകളോ, മുൻകരുതലുകളോ, പദ്ധതികൾ ആസൂത്രണം ചെയ്യാൻ സമയമോ അവർക്ക് ലഭിച്ചില്ല. എല്ലാം വളരെ പെട്ടന്നായിരുന്നു സംഭവിച്ചത്. അതുപോലെ മനുഷ്യപുത്രനും അപ്രതീക്ഷിതമായിട്ടായിരിക്കും വരിക. സ്‌നേഹത്തിലധിഷ്‌ഠിതമായ ഒരു നല്ല ജീവിതം എപ്പോഴും നയിക്കുക എന്നതാണ് തയ്യാറാകാനുള്ള ഏകമാർഗം. അപ്പോൾ മനുഷ്യപുത്രന്റെ വരവ് ഒരു വിപത്തായിട്ടല്ല, വിമോചനമായി നമുക്ക് അനുഭവപ്പെടും.
ഫാ. ജി. കടൂപ്പാറയിൽ MCBS




